നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം

(www.kasargodvartha.com 26/01/2019) രാജ്യത്തിന്റെ 70ാം റിപ്പബ്ലിക് ദിനം ജില്ലയിലും വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു. ജില്ലാകളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു.

എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എഡിഎം എന്‍ ദേവീദാസ്, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, കാസര്‍കോട് ആര്‍ഡിഒ അബ്ദു സമദ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

News, Celebration, MLA, E.Chandrashekharan, District Collector, Students, Police, Republic day marked


ജില്ലാ പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, കെഎപി നാലാം ബറ്റാലിയന്‍ ബാന്‍ഡ് പാര്‍ട്ടി, എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, എന്‍സിസി ജൂനിയര്‍ ഡിവിഷനില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് ഇക്ബാല്‍ എച്ച്എസ്എസ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി എയര്‍വിങ്, കാസര്‍കോട് ജിഎച്ച്എസ്എസ്, പെരിയ ജവഹര്‍ നവോദയത്തിലെ എന്‍സിസി ഫോര്‍ ഗേള്‍സ്, ജവഹര്‍ നവോദയ പെരിയ ബാന്‍ഡ് പാര്‍ട്ടി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ മാലോത്ത് കസബ ജിഎച്ച്എസ്, ബന്തടുക്ക ജിഎച്ച്എസ്എസ്, കാസര്‍കോട് ജിഎച്ച്എസ്എസ്, തൃക്കരിപ്പൂര്‍ വിപിപിഎംകെപിഎസ് ജിവിഎച്എസ്എസ്, ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം ബാന്റ് പാര്‍ട്ടി, റെഡ്‌ക്രോസ് യൂണിറ്റ് വിഭാഗത്തില്‍ ഈസ്റ്റ് ബെല്ല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാക്കം ജിഎച്ച്എസ്എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട്‌സ് പെരിയ ജവഹര്‍ നവോദയ വിദ്യാലയ,സെന്റ് മേരിസ് എച്ച്എസ് ബേള ബാന്റ് പാര്‍ട്ടി, പട്ട്‌ല ജിഎച്ച്എസ്എസ്, ചിന്മയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 സംഘം എന്നിവര്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു.

News, Celebration, MLA, E.Chandrashekharan, District Collector, Students, Police, Republic day marked

പരേഡിന് എഎസ്പി ഡി ശില്‍പ നേതൃത്വം നല്‍കി. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ റിസര്‍വ്വ് ഇന്‍സ്‌പെക്ടര്‍ എം കുഞ്ഞിക്കൃഷ്ണന്‍ പരേഡില്‍ സെക്കന്റ് കമാന്‍ഡറായിരുന്നു. പരേഡില്‍ പോലീസ് വിഭാഗത്തില്‍ കാസര്‍കോട് ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവ. കോളേജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ വിപിപിഎംകെപിഎസ് ജിവിഎച്എസ്എസ്, റെഡ്‌ക്രോസ്സില്‍ പാക്കം ജിഎച്ച്എസ്എസ്, സ്‌കൗട്ട് വിഭാഗത്തില്‍ പെരിയ ജവഹര്‍ നവോദയ, ഗൈഡ്‌സ് വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

News, Celebration, MLA, E.Chandrashekharan, District Collector, Students, Police, Republic day marked

പെരിയ ജവഹര്‍ നവോദയ വിദ്യാലയ, കാസര്‍കോട് ഗവ. കോളജ്, പരവനടുക്കം ജിഎംആര്‍എച്ച്എസ്, ചൈതന്യ വിദ്യാലയ, പടഌജിഎച്ച്എസ്എസ്, പറക്കളായി പിഎന്‍പിഎസ് ആയൂര്‍വേദ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Celebration, MLA, E.Chandrashekharan, District Collector, Students, Police, Republic day marked


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?