യു.കെ യൂസുഫിന്റെ നിയമ പോരാട്ടം ഫലംകണ്ടു: മണല്‍ നയം സര്‍ക്കാര്‍ തിരുത്തി


കൊച്ചി (www.evisionnews.co): ജനങ്ങള്‍ക്ക് ഉപകാരപ്രദവും പ്രകൃതിക്ക് അനുഗുണവുമായ തരത്തില്‍ മണല്‍ നയം ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ടെ പ്രമുഖ വ്യവസായി യു.കെ യൂസുഫ് സര്‍ക്കാറിനെതിരെ ഹൈക്കോടതിയില്‍ നടത്തിയ നിയമപോരാട്ടം ഫലം കണ്ടു. പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം എന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഇതിന്റെ ജി.ഒ എല്ലാ കലക്ടര്‍മാര്‍ക്കും അയച്ചുകഴിഞ്ഞു. നേരത്തെ മഞ്ചേശ്വരം താലൂക്കിന് വേണ്ടി പോരാട്ടം നടത്തിയതും കാസര്‍കോടിന്റെ ശാപമായിരുന്ന പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ അവസാനിപ്പിച്ചതും യുകെ യുസുഫിന്റെ ഇടപെടലിലായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?