പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
സുള്ള്യ (www.evisionnews.co): നേത്രാവതിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഉപ്പിനങ്ങാടി ഗവ. പ്രീ യൂണിവേഴ്സിറ്റി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോടിംബാടിയിലെ അബ്ദുല്‍ ജലീല്‍ ഫിര്‍ജാന്‍, ബിളിയൂരിലെ മുഹമ്മദ് ഷഹീര്‍, കൗക്രാഡി സ്വദേശി മുഹമ്മദ് സുഹൈദ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് മൂവരുടെയും മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ ശേഷം ഫിര്‍ജാനിന്റെ ജന്‍മദിനം ആഘോഷിച്ച് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
Powered by Info News For You

Comments
Post a Comment