വിവാഹദിവസം മണവാട്ടിയെ തനിച്ചാക്കി മണിയറയില്‍ നിന്നും മുങ്ങിയ റിദ് വാന് കേന്ദ്രമന്ത്രിയുടേതടക്കം പ്രശംസ; ഇന്റര്‍വ്യൂ ചെയ്യാന്‍ മാധ്യമങ്ങളുടെ പടയും
മലപ്പുറം: (www.kvartha.com 30.01.2019) വിവാഹദിവസം മണവാട്ടിയെ തനിച്ചാക്കി മണിയറയില്‍ നിന്നും മുങ്ങിയ റിദ് വാന് കേന്ദ്രമന്ത്രിയുടേതടക്കം പ്രശംസ. ഇന്റര്‍വ്യൂ ചെയ്യാന്‍ മാധ്യമങ്ങളുടെ നീണ്ട പടയും. ഫുട്‌ബോള്‍ പ്രേമിയായ മലപ്പുറം വണ്ടൂര്‍ ഐലാശ്ശേരി സ്വദേശി റിദ്വാനാണ് വിവാഹദിവസം തന്നെ ഒലവക്കോട് സ്വദേശിനി ഫായിദയെ മണിയറയില്‍ തനിച്ചാക്കി മുങ്ങിയത്. ഇതോടെ ഹീറോ ആയിരിക്കയാണ് റിദ് വാന്‍.
വാര്‍ത്ത സോഷ്യല്‍ മീഡിയയടക്കം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ആ ഫുട്‌ബോള്‍ പ്രേമിയായ യുവാവിനെ തേടി ഇപ്പോള്‍ കേന്ദ്ര കായിക മന്ത്രിയുടെ പ്രശംസ കൂടി എത്തിയിരിക്കുകയാണ്. കൂടാതെ അഭിമുഖങ്ങള്‍ക്കായി ദേശീയ മാധ്യമങ്ങള്‍ വരെ മലപ്പുറത്തേക്ക് ഒഴുകുന്നുണ്ട്. വണ്ടൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിലെ മത്സരത്തിനാണ് റിദ്‌വാന്‍ വിവാഹദിവസം പോയത്.
ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനല്‍ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്‌വാന്‍ അറിയുന്നതു വിവാഹ ദിവസം രാവിലെയായിരുന്നു. ഇതേ ടീമിനോട് കഴിഞ്ഞ ടൂര്‍ണമെന്റില്‍ തോറ്റതിന്റെ വാശി ഉള്ളിലുണ്ടായിരുന്ന റിദ്‌വാന്‍ എന്ത് വില കൊടുത്തും കളത്തിലിറങ്ങണമെന്ന് തീരുമാനിക്കുകയായിരുന്നു.
വിവാഹച്ചടങ്ങിനിടയില്‍ വച്ച് തന്നെ ഫായിദയോട് റിദ് വാന്‍ ഇക്കാര്യം പറയുകയും ചെയ്തു. തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ വിവാഹ സത്കാരമെല്ലാം പൂര്‍ത്തിയാക്കി റിദ് വാന്‍ ബൈക്കുമെടുത്ത് നേരെ ഗ്രൗണ്ടിലേക്ക് വിടുകയായിരുന്നു. വാശിയേറിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളോടെ റിദ്‌വാന്റെ ടീം ഫൈനലിലെത്തി.
റിദ്‌വാന്റെ ഫുട്‌ബോള്‍ പ്രേമത്തെ ട്വിറ്ററിലൂടെ അഭിനന്ദിച്ച കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് യുവാവിനെ നേരില്‍ കാണാന്‍ താല്‍പര്യമുണ്ടെന്നും സന്ദേശമയച്ചിരുന്നു. സി.എന്‍.എന്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിദ്‌വാനുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു.
Keywords: On wedding day, this Sevens star sneaked out to play football, Malappuram, News, Sports, Football Player, Football, Trending, Social Network, Humor, Marriage, Kerala.

Powered by Info News For You

Comments
Post a Comment