ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവം; വിശദീകരണം ചോദിക്കലോടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

ശബരിമല: (www.kvartha.com 04.01.2019) ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി കണ്ഠര് രാജീവര് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിലെ വിവാദം ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ചോദിക്കലോടെ ഒതുങ്ങിയേക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്താണ് ദേവസ്വം ബോര്‍ഡ് പ്രത്യേക യോഗം ചേരുന്നത്.

വെള്ളിയാഴ്ച രാവിലെ ഹൈക്കോടതി നിരീക്ഷക സമിതിയും ബോര്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കുന്നതിനെതിരെ ഹൈക്കോടതി നിരീക്ഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും ചര്‍ച്ചയ്‌ക്കെടുത്തേക്കും.

Closing Sabarimala temple: Thantri's explanation will be sought, Sabarimala Temple, Women, News, Trending, Controversy, Thiruvananthapuram, Police, Report, Protection, Kerala.

തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. ബോര്‍ഡ് നിയമാവലി പ്രകാരം നട അടയ്ക്കാന്‍ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നതാകും പ്രധാനമായും ചര്‍ച്ചയാവുക. എന്നാല്‍ ആചാരപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് തന്ത്രിയാണ്. ആചാരം ലംഘിക്കപ്പെട്ടതിനാലാണ് നട അടച്ച് ശുദ്ധിക്രിയകള്‍ നടത്തിയതെന്ന മറുപടിയില്‍ കാര്യങ്ങള്‍ അവസാനിക്കാനാണ് സാധ്യത.

സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ യുവതികളെത്തിയത്. നിയമപരമായ അവകാശത്തോടെ സന്നിധാനത്ത് എത്തിയവര്‍ പോയശേഷം ശുദ്ധിക്രിയ നടത്തിയത് വിധിയുടെ ലംഘനമാണെന്നാണ് ബോര്‍ഡ് കരുതുന്നത്. എന്നാല്‍ തന്ത്രിക്ക് മാത്രമായി ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ എന്‍.വാസു പറഞ്ഞു.

തന്ത്രിക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പോലീസ് സുരക്ഷ ഒരുക്കിയത്. അത് അവരുടെ ഉത്തരവാദിത്വമാണ് എന്നും ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു.

Keywords: Closing Sabarimala temple: Thantri's explanation will be sought, Sabarimala Temple, Women, News, Trending, Controversy, Thiruvananthapuram, Police, Report, Protection, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?