ആധുനിക സൗകര്യങ്ങളോടെ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.co): സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കെ.എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. അഞ്ചു നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ എറ്റവും പുതിയ സംവിധാനങ്ങളോട് കൂടിയ മാള്‍ ജില്ലയിലെ തന്നെ എറ്റവും വലിയ സംരഭമാണ്.

മാളില്‍ യൂറോളജി, നെഫ്റോളജി, ജനറല്‍ മെഡിസിന്‍, കണ്ണ് പരിശോധന, ഇ എന്‍ ടി, ഡയബറ്റോളജി, ന്യൂറോളജി, ഓണ്‍കോളജി, സ്‌കിന്‍ ക്ലിനിക്ക്, കാര്‍ഡിയോളജി, ഗാസ്ട്രോ എന്‍ട്രോളജി, വുമണ്‍സ് ക്ലിനിക്ക്, ചെസ്റ്റ് ആന്‍ഡ് അലര്‍ജി ക്ലിനിക്ക്, ഓര്‍ത്തോ ക്ലിനിക്ക്, ഗൈനക്കോളജി, കുട്ടികളുടെ ക്ലിനിക്ക്, ഫാര്‍മസി, ലബോറട്ടറി, പത്തോളജി ആന്റ് മൈക്രോബയോളജി സെന്റ്ര്‍, ഡിജിറ്റല്‍ എക്സറേ, ഇസിജി, പൊടിയാസ്‌കാന്‍, ബയോ തെസിയോമെട്രി, വാസ്‌കുലാര്‍ ഡോപ്ലര്‍ സ്‌കാന്‍,അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, കാഷ്വാലിറ്റി, ഡേ കെയര്‍ സെന്റര്‍, വിവിധ തരം ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സൗകര്യങ്ങളാണ് ലഭിക്കുക.

പ്രൈം ലൈഫ് മെഡിക്കല്‍സ് സയ്യിദ് മുഹമ്മദ് അഷ്‌റഫ് സഖാഫ് മദനി ആദൂരും ഒ.പി.ഡി. വിഭാഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും സ്‌കാനിംഗ് റൂം എ.കെ മൊയ്തീന്‍ കുഞ്ഞിയും പീഡിയാട്രിക്ക് വിഭാഗം എം.സി ഖമറുദ്ദീനും ഡെന്‍ഡല്‍ ക്ലിനിക്ക് മാലതി സുരേഷും, പ്രൈം ലൈഫ് ഡയഗനോസ്റ്റിക്സ് എല്‍.എ മഹ്മൂദും ഡേ കെയര്‍ സെന്റര്‍ ടിഇ അബ്ദുല്ലയും കോണ്‍ഫറന്‍സ് ഹാള്‍ എ. അബ്ദുല്‍ റഹ്മാനും മൈക്രോ ബയോളജി ആന്റ്് പത്തോളജി ലാബ് രാഘവന്‍ വെളുത്തോളിയും ഉദ്ഘാടനം ചെയ്തു. 04994 222226, 9544322226



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?