സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും യൂണിഫോം; ഒരേ നിറവും ഏകീകൃത രീതിയിലുള്ള ബോര്‍ഡും; പദ്ധതി നടപ്പിലാക്കാന്‍ കടയുടമകള്‍ക്ക് സാമ്പത്തീകസഹായം
തിരുവനന്തപുരം: (www.kvartha.com 30.01.2019) സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് യൂണിഫോമിറ്റി നടപ്പിലാക്കന്‍ തീരുമാനം. ഒരേ നിറവും ഒരേ രീതിയിലും ആകൃതിയിലും അളവിലുമുള്ള ബോര്‍ഡും സ്ഥാപിച്ച് റേഷന്‍ കടകളെല്ലാം ഏകീകൃത സ്വഭാവത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പദ്ധതി നടപ്പിലാക്കാന്‍ കടയുടമകള്‍ക്ക് സാമ്പത്തീകസഹായവും സര്‍ക്കാര്‍ നല്‍കും. ഓരോ റേഷന്‍ കടയ്ക്കും 2,000 രൂപ വീതമാണ് ഭക്ഷ്യവകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നത്.
അടുത്തമാസം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. മഞ്ഞയും ചുവപ്പും വെള്ളയും ചേര്‍ന്ന നിറമാണ് നല്‍കുന്നത്. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന നിറംമാറ്റം സംസ്ഥാനത്തെ 14,003 റേഷന്‍ കടകളിലും നടപ്പാക്കും. പൊതുവിതരണ കേന്ദ്രങ്ങളെ ഒറ്റ നോട്ടത്തില്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ് ഈ മാറ്റം.
ഏകീകൃത രൂപത്തിനൊപ്പം പൊതുവായ ചിഹ്നവും (എംബ്ലം) റേഷന്‍ കടകള്‍ക്ക് ഉണ്ടാകും. കടയുടെ ഉള്‍വശം വെള്ള നിറവും ഷട്ടര്‍, ഡോര്‍ എന്നിവക്ക് അംഗീകൃത മാതൃകയും നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് ഏകീകൃത രൂപം നല്‍കുന്ന വിഷയം ഭക്ഷ്യമന്ത്രി റേഷന്‍ വ്യാപാരി സംഘടനകളുമായി ചര്‍ച്ച ചെയ്തിരുന്നു. ഇവരുടെ കൂടെ അഭിപ്രായം കണക്കിലെടുത്തായിരുന്നു തീരുമാനം.
തിരുവനന്തപുരത്ത് 1,856 റേഷന്‍കടകളും കൊല്ലം (427), പത്തനംതിട്ട (807), ആലപ്പുഴ (1256), കോട്ടയം(907), ഇടുക്കി(682), എറണാകുളം(1342), തൃശൂര്‍(1139), പാലക്കാട്(942), മലപ്പുറം(1201), കോഴിക്കോട്(951), വയനാട്(311), കണ്ണൂര്‍(804), കാസര്‍കോട് (378) റേഷന്‍കടകളും നവീകരിക്കപ്പെടും. ഇതിനായി 2.9 കോടി രൂപയാണ് ഭക്ഷ്യവകുപ്പ് ചെലവഴിക്കുന്നത്.
സംസ്ഥാനത്തെ ഏതു റേഷന്‍കടയില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാമെന്ന മാറ്റത്തിന് തൊട്ടുപിന്നാലെയാണ് കടകള്‍ക്ക് ഏകീകൃതരൂപം നല്‍കുന്നത്. കടയുടെ പേര് കാണിക്കുന്ന ബോര്‍ഡ് നാല് മില്ലീമീറ്റര്‍ ഘനമുള്ള ജിഐ ഷീറ്റില്‍ നിര്‍മിച്ചിരിക്കണം. ബോര്‍ഡിന്റെ അളവുകളും കൃത്യമായിരിക്കണം. ചുവപ്പും മഞ്ഞയുമായിരിക്കണം ബോര്‍ഡിന്റെ നിറം. കരുതല്‍ ശേഖരപ്പട്ടിക ജനങ്ങള്‍ക്ക് കാണത്തക്ക രീതിയിലായിരിക്കണം. ബോര്‍ഡ് വെള്ള പ്രതലത്തിലുള്ളതായിരിക്കണം. കടയുടെ മുന്‍ഭാഗത്തെ വെള്ളനിറത്തിന്റെ മധ്യത്തില്‍ പൊതുവിതരണ സംവിധാനത്തിന്റെ ബ്രാന്‍ഡ് ഐക്കണും ഷട്ടറിന്റെ ഇടതുഭാഗത്ത് പൊതുവിതരണ സമ്പ്രദായത്തിന്റെ മുദ്രയുമുണ്ടാകണം.
വകുപ്പ് നിര്‍ദേശിച്ച ഡിസൈനില്‍ നിന്ന് മാറ്റം വരുത്താന്‍ റേഷന്‍ വ്യാപാരികള്‍ക്ക് അനുവാദമില്ല. ഇത് പരിശോധിക്കാന്‍ റേഷന്‍ ഓഫീസര്‍മാരെ ജില്ലാ തലത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 15നുള്ളില്‍ ജില്ല, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നവീകരണം ഉറപ്പുവരുത്തി ഭക്ഷ്യവിതരണവകുപ്പിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേസമയം, ലൈസന്‍സ് റദ്ദാക്കിയ കടകളെ ഇതില്‍ നിന്നും മാറ്റി നിര്‍ത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uniform, Kerala, News, Ration shop, Uniformity for ration shops in Kerala

Powered by Info News For You

Comments
Post a Comment