പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി കേരളവും ഒമാനും
മസ്‌കത്ത്:(www.kvartha.com 06/01/2019) പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും ഒമാനും. 2019ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി സിഎന്‍എന്‍ ട്രാവല്‍ തയാറാക്കിയ പട്ടികയിലാണ് കേരളവും ഒമാനും ഇടംപിടിച്ചത്. യാത്ര ഒഴിവാക്കാന്‍ പാടില്ലാത്ത ലോകത്തെ 19 സ്ഥലങ്ങളുടെ കൂട്ടത്തിലാണ് ഒമാനും കേരളവും ഉള്‍പ്പെട്ടിട്ടുള്ളത്.
പ്രളയത്തെക്കുറിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മഹാ പ്രളയത്തെ അതിജീവിച്ചാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കേരളത്തെ 2018ലെ കനത്ത പ്രളയം ബാധിച്ചെങ്കിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോട്ടം തട്ടാതെ നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കേരളം. ന്യൂസിലാന്‍ഡിലെ ക്രിസ്റ്റിന്‍ ചര്‍ച്ച് ആണ് ഒന്നാം സ്ഥാനത്തുള്ളത്.
സൂര്യോദയ അസ്തമയ കാഴ്ചകള്‍, കടല്‍, ഭക്ഷണം, ഹൗസ് ബോട്ടുകള്‍, സംസ്‌കാരം, വന്യജീവികള്‍, കായലുകള്‍, തെങ്ങിന്‍തോപ്പുകള്‍ തുടങ്ങിയവ ദൈവത്തിന്റ നാട് എന്ന് അപരനാമമുള്ള കേരളത്തെ അതി മനോഹര കാഴ്ചയാക്കുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. കോവളം, വര്‍ക്കല, മൂന്നാര്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളെ പേരെടുത്തു പറയുന്നുമുണ്ട്.
ഒമാനിലെ ശര്‍ഖിയ മരുഭൂമിയില്‍ റിസോര്‍ട്ടുകളും ക്യാമ്പുകളും ഒട്ടകയോട്ട മത്സരങ്ങളും സാന്‍ഡ് സ്‌കീയിങ്ങും ആസ്വദിക്കാം. ചെങ്കുത്തായ മലയിടുക്കുകളുെട കാഴ്ച സമ്മാനിക്കുന്ന ഹജര്‍ പര്‍വതത്തിലേക്ക് കുതിരപ്പുറത്തേറിയോ കാല്‍നടയായോ പോകാം. പുരാതന കോട്ടകളും ചന്തകളും കൊണ്ട് പ്രാധാന്യമേറിയ നിസ്വ പട്ടണം സന്ദര്‍ശിക്കാം. വിശാലമായ ആകാശപ്പരപ്പിന് താഴെ സുവര്‍ണ മണല്‍ക്കുന്നുകള്‍, ഐതിഹാസികമായ പര്‍വതനിരകള്‍, ഡോള്‍ഫിനുകളും ആമകളും നിറഞ്ഞ ജലാശയങ്ങള്‍ എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ഒമാനെ വിശേഷിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Muscat, Gulf, Tourist centre, CNN Travel's 19 places to visit in 2019

Powered by Info News For You

Comments
Post a Comment