ഇനി ഗതാഗതക്കുരുക്കില്‍ പെട്ട് ബുദ്ധിമുട്ടേണ്ട; ട്രാഫിക് ബ്ലോക്ക്, വഴിതിരിച്ചുവിടല്‍ തുടങ്ങിയവ മുന്‍കൂട്ടി അറിയിക്കാന്‍ ട്രാഫിക് പോലീസിന്റെ മൊബൈല്‍ ആപ്പ് റെഡി

തിരുവനന്തപുരം: (www.kvartha.com 17.01.2019) സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം. ഗതാഗതക്കുരുക്ക്, ഡൈവര്‍ഷന്‍സ്, മുന്നറിയിപ്പുകള്‍ തുടങ്ങി എല്ലാം തത്സമയം ലഭ്യമാക്കാന്‍ 'Qkopy' എന്ന മൊബൈല്‍ ആപ്പിലൂടെ ട്രാഫിക് പോലീസ് സേവനമൊരുക്കുകയാണ്. നിലവില്‍ തിരുവനന്തപുരം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമാകുക.

സിറ്റി പോലീസ് ട്രാഫിക് പോലീസ് അലര്‍ട്ട് നമ്പര്‍ സേവ് ചെയ്തശേഷം പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍ നിന്നോ Qkopy മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ ആപ്പിലൂടെ മൊബൈലിലേക്ക് നഗരത്തിലെ ഗതാഗതക്കുരുക്ക് (Traffic Jam), വഴി തിരിച്ചുവിടലുകള്‍ (Traffic Diversions) തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ലഭിക്കും.

 Qkopy app for the public by City traffic police, Thiruvananthapuram, Traffic, Police, Mobile Phone, Message, Kerala, News.

നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാനും അതനുസരിച്ച് യാത്രകള്‍ ക്രമപ്പെടുത്താനും ഈ സംവിധാനം സഹയായകമാണ്. ട്രാഫിക് സംബന്ധമായ സംശയങ്ങള്‍ ചോദിക്കാനും ട്രാഫിക് നിയമലംഘനങ്ങള്‍, ട്രാഫിക് ബ്ലോക്കുകള്‍ എന്നിവ അറിയിക്കാനുമുള്ള ചാറ്റ് സംവിധാനവും ഇതിലൂടെ പ്രദാനം ചെയ്യുന്നു. കൂടാതെ അപകടരഹിതമായ യാത്രകള്‍ക്കായുള്ള സുരക്ഷാമാര്‍ഗങ്ങളും, ബോധവല്‍ക്കരണ സന്ദേശങ്ങളും ലഭ്യമാകും.

തിരുവനന്തപുരം: +91 94979 02341

Or Click: http://bit.ly/2HhkNOD

കോഴിക്കോട്: +91 94979 75656

OR Click http://bit.ly/2RQVirr

കേരളത്തിലെ മറ്റു ജില്ലകളിലും ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുന്നതാണ്.

Keywords: Qkopy app for the public by City traffic police, Thiruvananthapuram, Traffic, Police, Mobile Phone, Message, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?