പരീക്കറുടെ കിടപ്പുമുറിയില്‍ റാഫേല്‍ രഹസ്യം; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്, രേഖകള്‍ പുറത്ത് വിടണമെന്ന് ആവശ്യം

പനാജി:(www.kvartha.com 02/01/2019) റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് രേഖകള്‍ പരീക്കറുടെ കിടപ്പുമുറിയിലുണ്ടെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് രംഗത്തെത്തി. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ തന്റെ കിടപ്പുമുറിയിലുണ്ടെന്ന മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ പറഞ്ഞ കാര്യം ഗോവ മന്ത്രി വിശ്വജിത്ത് റാണെ പറയുന്നതിന്റെ ഓഡിയോ തങ്ങളുടെ കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനം നടത്തി ഓഡിയോ ടേപ്പ് പുറത്തിവിടുകയായിരുന്നു.

News, National, Congress, Press meet, BJP, Secret Audio Tape of BJP's corruption in Rafael Aircraft case.

റാഫേല്‍ രഹസ്യങ്ങള്‍ പരീക്കറുടെ കിടപ്പുമുറിയിലുള്ളത് കൊണ്ടാണോ ജെ.പി.സി (സംയുക്ത പാര്‍ലമെന്ററി സമിതി) എന്ന ആവശ്യം മോദി സര്‍ക്കാര്‍ അംഗീകരിക്കാത്തത് എന്ന് രണ്‍ദീപ് സിംഗ് ചോദിച്ചു.'റാഫേലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ കൈവശം ഉണ്ട്. കരാറുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും തിരിമറികളുണ്ടായിട്ടുണ്ട്. ഈ ഫയലുകളാണ് പരീക്കറുടെ കൈവശമുള്ളത്. അവ എന്തിനാണ് ബി.ജെ.പി മറച്ചുവെക്കുന്നത്. ഞങ്ങള്‍ക്ക് സത്യം അറിയണമെന്നും' സുര്‍ജേവാല ആരോപിച്ചു.

റാഫേല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പിന്നീട് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കര്‍ ഇപ്പോള്‍ അസുഖ ബാധിതനായി ചികിത്സയിലാണ്. എന്നാല്‍, റാഫേലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ തന്റെ ഫഌറ്റിലാണന്നും അതിനാല്‍ തന്നെ ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയില്ലെന്നും പരീക്കര്‍ പറഞ്ഞാതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം, ടേപ്പ് വ്യാജമാണെന്ന് ഗോവ ആരോഗ്യ മന്ത്രിയായ വിശ്വജിത്ത് റാണെ ആരോപിച്ചു. മനോഹര്‍ പരീക്കര്‍ റാഫേലിനെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ല ഇത്തരം വ്യാജ ടേപ്പുകള്‍ നിര്‍മ്മിക്കുന്ന നിലയിലേയ്ക്ക് കോണ്‍ഗ്രസ് തരം താണിരിക്കുകയാണെന്നും മന്ത്രി വിശ്വജിത്ത് റാണെ പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)




Keywords: News, National, Congress, Press meet, BJP, Secret Audio Tape of BJP's corruption in Rafael Aircraft case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?