ബേക്കൽ എ.എസ്‌ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ

ബേക്കൽ (www.evisionnews.co): പുതു വത്സര ദിനത്തിലുണ്ടായ സംഘർഷത്തിനിടെ എ.എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ബാരയിലെ ആഷികിനെ ( 27) യാണ് ബേക്കൽ എസ്.ഐ. കെ.പി. വിനോദ് കുമാർ അറസ്റ്റ് ചെയ്തത് . ബേക്കൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കരിവെള്ളൂരിലെ ജയരാജനെ (50) വെട്ടിയ കേസിലെ മുഖ്യപ്രതിയാണ് ആഷിക് . സംഭവത്തിൽ എട്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ ജയരാജൻ മംഗളൂരു ഫാദർ മുള്ളേർസ് ആസ്പത്രിയിൽ ചികിത്സയിലാണ് . ജനുവരി ഒന്നിന് പുലർച്ചെ പുതുവത്സരാഘോഷത്തിനിടെ കളനാട് ജംഗ്ഷനിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് പൊലീസിനെതിരായ അക്രമത്തിൽ കലാശിച്ചത്. ഗതാഗത തടസ്സം സൃഷ്ടിച്ചു കൊണ്ട് ഒരു സംഘം റോഡിൽ നൃത്തം വെച്ചപ്പോൾ തടയാൻ ശ്രമിച്ച എ.എസ് ഐ. ജയരാജനെയും പൊലീസ് ഡ്രൈവർ ഇർഷാദിനെയും അക്രമിക്കുകയായിരുന്നു. പൊലീസുകാരും കുഴപ്പക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആഷികിനും പരിക്കേറ്റിരുന്നു. പൊലീസ് നിരീക്ഷണത്തിൽ ആസ്പത്രിയിൽ കഴിയുകയായിരുന്ന ആഷികിന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ടാണ് രേഖപ്പെടുത്തിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?