അമിതമായ ഫോണ്‍ ഉപയോഗം; വിദ്യാര്‍ത്ഥി ബംഗലൂരു മെട്രോ ട്രെയിന് മുന്‍പില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു; വിദ്യാര്‍ത്ഥിയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി കുമാരസ്വാമി
ബംഗലൂരു: (12.01.2019 kvartha.com) കഴിഞ്ഞ ദിവസം ബംഗലൂരു മെട്രോ ട്രെയിന് മുന്‍പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ നേരില്‍ കാണാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി ആശുപത്രിയിലെത്തി. ബസവനഗുഡി സ്വദേശിയായ വേണുഗോപാല്‍ (18) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫോണിന്റെ അമിത ഉപയോഗത്തെ മാതാപിതാക്കള്‍ എതിര്‍ക്കുന്നതിനാല്‍ താന്‍ വിഷാദത്തിന് അടിമയായിരുന്നുവെന്ന് വേണുഗോപാല്‍ പറയുന്നു. പത്താം ക്ലാസില്‍ തോറ്റതും വേണുഗോപാലിനെ തീര്‍ത്തും ഒറ്റപ്പെടുത്തി. പത്താം ക്ലാസ് പാസാകണമെന്ന സമ്മര്‍ദ്ദം മാതാപിതാക്കളില്‍ നിന്നുമുണ്ടായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11.15നാണ് നാഷണല്‍ കോളേജ് മെട്രോ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിന്നും വേണുഗോപാല്‍ ട്രെയിന് മുന്‍പിലേയ്ക്ക് എടുത്തു ചാടിയത്. ട്രെയിന് അടിയില്‍ കുടുങ്ങിയ വേണുഗോപാലിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. എന്‍ ഐ എം എച്ച് എ എന്‍ എസില്‍ പ്രവേശിപ്പിച്ച വേണുഗോപാലിനെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയോടും താന്‍ വിഷാദത്തിലായിരുന്നുവെന്ന് വേണുഗോപാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പഠന കാര്യത്തില്‍ രക്ഷിതാക്കള്‍ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദത്തിലുള്ളവര്‍ എത്രയും പെട്ടെന്ന് ചികില്‍സ തേടണമെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും കുമാരസ്വാമി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Hours after an 18-year-old man attempted suicide by jumping in front of a metro train in Bengaluru, he met with Chief Minister HD Kumaraswamy and allegedly said he suffered from depression after failing his Class 10 examination two years prior. Venugopal, a resident of Netkalappa Circle in Basavanagudi area.

Keywords: National, Suicide attempt, Bangaluru metro
Powered by Info News For You

Comments
Post a Comment