പുഷ്അപ്പില്‍ ഗിന്നസ് റെക്കോര്‍ഡ് കുറിക്കാന്‍ കെ എം ഷമീര്‍

കൊച്ചി: (www.kvartha.com 20.01.2019) പുഷ്അപ്പില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തൃക്കാക്കര സ്വദേശി കെ എം ഷമീര്‍. ഡയമണ്ട് പുഷ്അപ്പ്, നക്കിള്‍ പുഷ്അപ്പ് എന്നിവയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാനാണ് ഈ മുപ്പത്തിമൂന്നുകാരന്റെ ശ്രമം. ഒരു മിനുട്ടില്‍ 95 തവണ ഡയമണ്ട് പുഷ്അപ്പും 115 തവണ നക്കിള്‍ പുഷ്അപ്പുമെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഷമീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാലുവര്‍ഷമായി റെക്കോര്‍ഡിന് കരസ്ഥമാക്കാനുള്ള പരിശീലനത്തിലായിരുന്നു ഷമീര്‍. ഒരു മിനുട്ടില്‍ 84 തവണ ഡയമണ്ട് പുഷ്അപ്പെടുത്ത സിംഗപ്പൂര്‍ സ്വദേശി റെയിന്‍ ചുവ ക്വിനും ഒരു മിനുട്ടില്‍ 107 തവണ നക്കിള്‍ പുഷ്അപ്പെടുത്ത റഷ്യക്കാരന്‍ ആന്‍ഡ്രി ലോബ്കോവും അമേരിക്കക്കാരന്‍ റോണ്‍ കൂപ്പറുമാണ് നിലവിലെ റെക്കോര്‍ഡ് ജേതാക്കള്‍. ഇവരെ പിന്തള്ളി വേണം ഷമീറിന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിക്കാന്‍. കോണ്‍ട്രാക്ടറായി ജോലി നോക്കുന്ന ഷമീര്‍ മാരത്തോണുകളിലെ സ്ഥിരം സാന്നിധ്യമാണ്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ശനിയാഴ്ച രാവിലെ ഏഴിന് ചങ്ങമ്പുഴ പാര്‍ക്കില്‍ ഷമീര്‍ പ്രകടനം നടത്തും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, K.M Shameer to make Guinness record in Push ups
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?