ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ നടയടച്ചു; ശുദ്ധികലശം നടത്താന്‍ തന്ത്രിയുടെ തീരുമാനം
സന്നിധാനം: (www.kvartha.com 02.01.2019) ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ നടയടച്ചു. ശുദ്ധികലശം നടത്താന്‍ തന്ത്രിയുടെ തീരുമാനം. ബുധനാഴ്ച പുലര്‍ച്ചെ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് നട അടച്ച് ശുദ്ധികലശം നടത്താന്‍ തീരുമാനമായത്.
സന്നിധാനത്ത് നിന്നും തീര്‍ത്ഥാടകരെ മാറ്റിയ ശേഷമാണ് പൂജാരിമാര്‍ ശുദ്ധികലശം ചെയ്യുന്നത്. തന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് മേല്‍ശാന്തി എത്തി ശ്രീകോവില്‍ അടച്ചത്. ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് തന്നെ ശുദ്ധിക്രിയകള്‍ നടത്തി വീണ്ടും നട തുറക്കുമെന്നാണ് വിവരം. ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കുശേഷമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല.
ആചാര ലംഘനം നടത്തികൊണ്ട് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവതികള്‍ കയറിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ശുദ്ധികലശം നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ പ്രതികരിച്ചു.
അതേസമയം, ശബരിമലയില്‍ പോലീസ് സുരക്ഷയോടെ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയാണെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വച്ചാണ് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്. നേരത്തെയും സ്ത്രീകള്‍ ശബരിമലയില്‍ കയറാനായി പോയിട്ടുണ്ട്. എന്നാല്‍ തടസങ്ങള്‍ മൂലം തിരികെ വരികയാണുണ്ടായത്. ഇപ്പോള്‍ യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ അവിടെ തടസങ്ങളില്ലെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. പുലര്‍ച്ചെ പമ്പയില്‍ എത്തിയ ഇവര്‍ പോലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി ദര്‍ശനം നടത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala temple closed after women entry, Sabarimala Temple, News, Religion, Women, Trending, Kerala.

Powered by Info News For You

Comments
Post a Comment