മോദി അധികാരത്തില്‍ വന്നത് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയതെന്ന് യു.എസ് ഹാക്കര്‍
ദേശീയം (www.evisionnews,co): 2014ലെ തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ വന്നത് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തായിരുന്നുവെന്ന് അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഇ.വി.എം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ് ഷൂജയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സൈബര്‍ വിദഗ്ധന്‍. ലണ്ടനില്‍ വെച്ചാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്യദ് ഷൂജ പറഞ്ഞു. ലണ്ടനില്‍ വച്ചു നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മാധ്യമപ്രവര്‍ത്തകരോട് ഷൂജ ഇക്കാര്യം വെളിപ്പെടുത്തിയത്.
2014ലെ ഇലക്ഷനിലാണ് ബി.ജെ.പി ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത്. ടെലികോം രംഗത്തെ അതികായരായ കമ്പനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി കോണ്‍ഗ്രസിന് 201 സീറ്റെങ്കിലും നഷ്ടപ്പെട്ടെന്നും അദേഹം വെളിപ്പെടുത്തി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സയ്യിദ് ഷുജ, തനിക്കു നേരെ ഹൈദരാബാദില്‍വെച്ച് ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി. തന്റെ ടീമിലുള്ള ചിലര്‍ കൊല്ലപ്പെട്ടു. മുഖം മിക്കവാറും മറച്ചാണ് ഷുജ സ്‌ക്രീനില്‍ എത്തിയത്. ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന്‍ (യൂറോപ്) സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഷുജയുടെ വെളിപ്പെടുത്തല്‍.
യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നു. എന്നാല്‍, എന്റെ സുഹൃത്തുക്കള്‍ സാങ്കേതിക തടസ്സമുണ്ടാക്കി. ഡല്‍ഹിയില്‍ എഎപിക്ക് അനുകൂലമായ ഫലമുണ്ടായത് ഇങ്ങിനെയാണ്. ആ വിജയവും യഥാര്‍ത്ഥമല്ലെന്നും അദേഹം പറഞ്ഞു.
Powered by Info News For You

Comments
Post a Comment