കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്: ബാലാവകാശ കമ്മീഷന്‍


കാസര്‍കോട് (www.evisionnews.co): നാളത്തെ പൗരന്മാരായി വളരേണ്ട കുട്ടികളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. ജീവിതവീഥിയില്‍ വഴി കാണിച്ചു കൊടുക്കുന്ന രക്ഷിതാക്കളുള്‍പ്പെടെയുള്ളവര്‍ മനസിലാക്കാത്ത ഒട്ടേറെ അവകാശങ്ങള്‍ സമൂഹത്തിന്റെ ജാഗ്രത കുറവു കാരണം കുട്ടികള്‍ക്ക് ലഭിക്കാതെ പോവുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ശക്തമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളമെന്ന പ്രമേയവുമായി ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ വനിതാ- ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശില്‍പശാല കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. കുട്ടിക്കുറ്റവാളികള്‍ വര്‍ധിച്ചുവരുന്ന കാസര്‍കോടന്‍ സാഹചര്യത്തില്‍ ബാലനീതി ഉറപ്പുവരുത്താന്‍ സമൂഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. മണല്‍ മാഫിയകള്‍ക്കെതിരെയുള്ള നടപടികളില്‍ ചെറിയ കുട്ടികളെ പിടികൂടേണ്ടി വരുന്ന നിര്‍ഭാഗ്യകരമായ സാഹചര്യം ഇവിടെയുണ്ടെന്നും ഇതിനെതിരെ സമൂഹം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി. ബിജു അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ മെമ്പര്‍ ശ്രീല മേനോന്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മാധുരി എസ്. ബോസ്, ഡിഡിപി ടി.ജെ. അരുണ്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ജി ഫൈസല്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്‍പശാലയിലെ വിവിധ സെഷനുകള്‍ക്ക് കമ്മീഷന്‍ മെമ്പര്‍ ശ്രീല മേനോന്‍, കില പ്രതിനിധി പപ്പന്‍ കുട്ടമത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി. ബിജു, പ്ലാനിംഗ് റിസേര്‍ച്ച് ഓഫീസര്‍ റിജു മാത്യു നേതൃത്വം നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?