ശര്‍ക്കര മൊത്തവ്യാപാര വിതരണ സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; അഞ്ച് സാമ്പിളുകള്‍ ശേഖരിച്ചു, മായം തെളിഞ്ഞാല്‍ നടപടി

കാസര്‍കോട്: (www.kasargodvartha.com 18.01.2019) സംസ്ഥാനത്ത് വില്‍പന നടത്തുന്ന ശര്‍ക്കരയില്‍ നിരോധിച്ച കളറുകളും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയിലെ ശര്‍ക്കര മൊത്തവ്യാപാര വിതരണ കച്ചവട സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി. ശര്‍ക്കരയുടെ അഞ്ച് സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.

പരിശോധനാ റിപ്പോര്‍ട്ടില്‍ മായം തെളിഞ്ഞാല്‍ ശര്‍ക്കര വില്‍പന നിരോധിക്കുന്നതുള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ നിരോധിച്ച വെളിച്ചെണ്ണയുടെ വില്‍പനയുണ്ടോ എന്നും പരിശോധിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ പ്രോസ്‌ക്യൂഷന്‍ ഉള്‍പ്പെടെയുളള നിയമ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Raid in jaggery factories, Kasaragod, news, Raid, Test, Coconut-Oil, Food, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?