ബൈപ്പാസ് ഉദ്ഘാടനത്തിന് വരാത്തത് 'കുമ്മനമടി'ച്ചെന്ന് പറയാതിരിക്കാന്‍: ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: (www.kvartha.com 16.01.2019) കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് വരാത്തത് കുമ്മനത്തിന്റെ അനുഭവം ഓര്‍മയുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കുമ്മനം രാജശേഖരന്‍ മെട്രോയില്‍ കയറിയപ്പോള്‍ വാര്‍ത്തയായതു പോലെ ആവാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ കൊല്ലത്തെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെ കൂക്കിവിളിച്ച സംഭവം ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും കൂക്കിവിളിച്ചത് ന്യായീകരിക്കരിക്കാനാവില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

 PS Sreedharan Pillai on absence of Kollam Bypass inauguration, Thiruvananthapuram, News, Inauguration, BJP, Metro, Chief Minister, Politics, Kerala.

അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൂടാതെ വിമര്‍ശനവുമായി പ്രമുഖരും രംഗത്തെത്തി. 

വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എന്‍ എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെ: എനിക്ക് സ്മൃതി ഇറാനിയോടുള്ള ബഹുമാനം വളരെപ്പെട്ടെന്ന് കൂടി. കുറഞ്ഞപക്ഷം ഒരു സി ടി സ്‌കാന്‍ മെഷീനെങ്കിലും അവര്‍ക്ക് ഉദ്ഘാടനം ചെയ്യാനായി കിട്ടിയല്ലോ. മോദിയെ നോക്കൂ, 13 കിലോമീറ്റര്‍ ഇരട്ടവരിപ്പാത ഉദ്ഘാടനം ചെയ്യാന്‍ 3500 കിലോമീറ്റര്‍ യാത്ര ചെയ്ത് കൊല്ലത്തെത്തി.

Keywords: PS Sreedharan Pillai on absence of Kollam Bypass inauguration, Thiruvananthapuram, News, Inauguration, BJP, Metro, Chief Minister, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?