ലോക്പാല്‍: ആറാഴ്ചക്കകം പേര് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: (www.kvartha.com 17.01.2019) ലോക്പാല്‍ നിയമനത്തിനുള്ള പേരുകള്‍ ആറാഴ്ചക്കകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ഫെബ്രുവരി അവസാനത്തോടെ പേരുകള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പേരുകള്‍ നിര്‍ദേശിക്കാനായി രൂപീകരിച്ച സമിതിയോടാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ സെപ്തംബറിലാണ് പേരുകള്‍ നിര്‍ദേശിക്കുന്നതിനായി സമിതിയെ നിയോഗിച്ചത്. കേസ് മാര്‍ച്ച് ഏഴിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് രന്‍ജന പ്രകാശ് ദേശായിയാണ് സമിതിയുടെ തലവന്‍. ലോക്പാലിനെ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സമിതിക്ക് പേരുകള്‍ നിര്‍ദേശിക്കുകയെന്നതാണ് രന്‍ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിന്റെ കര്‍ത്തവ്യം.
ലോക്പാല്‍ നിയമനത്തിനുള്ള പേരുകള്‍ നിര്‍ദേശിക്കാനുള്ള സമിതിയുടെ പ്രവര്‍ത്തനത്തില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ കാര്യങ്ങളെ പോസിറ്റീവായി കാണണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് ഭൂഷനോട് നിര്‍ദേശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Supreme Court of India, New Delhi, News, Submit a panel of names for Lokpal by February 28: SC to search committee

Powered by Info News For You

Comments
Post a Comment