ഷോറൂമുകളിലേക്ക് കൊണ്ടു പോയ ഒരു കോടിയോളം വിലമതിക്കുന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ആഭരണങ്ങള്‍ കൊള്ളയടിച്ചു

കോയമ്പത്തൂര്‍: (www.kvartha.com 07.01.2019) ഷോറൂമുകളിലേക്ക് കൊണ്ടു പോയ ഒരു കോടിയോളം വിലമതിക്കുന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ആഭരണങ്ങള്‍ കൊള്ളയടിച്ചു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തമിഴ്‌നാട് ഷോറൂമുകളിലേക്ക് കൊണ്ടു പോയ സ്വര്‍ണ്ണം വെള്ളി ആഭരണങ്ങളാണ് കൊള്ളയടിച്ചത്. തൃശൂരില്‍ നിന്ന് കൊണ്ടുപോയ ആഭരണങ്ങളാണ് കോയമ്പത്തൂരിന് സമീപം ചാവടിക്കടുത്ത് വെച്ച് വാഹനത്തിലെത്തിയ സംഘം കവര്‍ന്നത്.

സംഭവത്തില്‍ മിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങി. രാവിലെ 11.30 ഓടെയാണ് സംഭവം. 98 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം - വെള്ളി ആഭരണങ്ങളാണ് കൊള്ളയടിച്ചത്. കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം ചാവടി പെട്രോള്‍ പമ്പിന് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി വാഹനങ്ങടക്കം തട്ടിയെടുക്കുകയായിരുന്നു.

ഡ്രൈവര്‍ അര്‍ജുന്‍, ഒപ്പമുണ്ടായിരുന്ന വില്‍ഫ്രഡ് എന്നിവരെ വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിട്ട ശേഷമായിരുന്നു കവര്‍ച്ച. അതിര്‍ത്തി മേഖലയില്‍ കേരള പോലീസും പരിശോധന നടത്തുന്നുണ്ട്. കോയമ്പത്തൂര്‍ വാളയാര്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുള്‍പ്പെടെ തടഞ്ഞ് കൊള്ളയടിക്കുന്ന നിരവധി സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gold, Robbery, National, Kalyan Jewellers robbed of Rs 98.05 lakh jewellery 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?