രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി, അര്‍ധശതകവുമായി ധോണിയും, രണ്ടക്കം കാണാതെ മുന്‍നിര താരങ്ങള്‍; ഓസീസിനെതിരെ ഒന്നാം ഏകദിനം പുരോഗമിക്കുന്നു

സിഡ്‌നി: (www.kvartha.com 12.01.2019) സെഞ്ചുറിയോടെ രോഹിത് ശര്‍മയും അര്‍ധശതകവുമായി ധോണിയും നിറഞ്ഞാടിയപ്പോള്‍ ഓസീസിനെതിരെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓപ്പണര്‍ രോഹിത് ശര്‍മ 110 പന്തില്‍ 100 റണ്‍സ് നേടി ക്രീസിലുണ്ട്. ഹാന്‍സ്‌കോമ്പിന്റെയും (73) ഖവാജ(59)യുടെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി മാര്‍ഷ് (54), സ്‌റ്റോയിനിസ് (47) റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ മുന്‍നിര താരങ്ങളായ ഓപ്പണര്‍ ധവാന്‍ (0), നായകന്‍ കോഹ്ലി (3), റായുഡു (0) എന്നിവരെ നഷ്ടമായെങ്കിലും ഓപ്പണര്‍ രോഹിത് ഷര്‍മയുടെയും മുന്‍ നായകന്‍ എം എസ് ധോണി(51)യുടെയും ചെറുത്തുനില്‍പ്പ് തുണയായി. ധോണിക്ക് പിറകെ വന്ന ദിനേഷ് കാര്‍ത്തിക്ക് 21 പന്തില്‍ 12 റണ്‍സ് നേടി ക്രീസ് വിട്ടു.

ജഡേജ ആണ് രോഹിതിനൊപ്പം ക്രീസിലുള്ളത്. അവസാന വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് ബാക്കിയിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 60 പന്തില്‍ 109 റണ്‍സ് വേണം.


Keywords: World, News, Sports, Cricket, Australia, India, Rohit Sharma, Virat Kohli, MS Dhoni, India vs Australia Live Score, 1st ODI: Rohit Sharma leads Indian run chase after Dhoni falls



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?