ശബരിമല നിരീക്ഷണ സമിതിയെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍



(www.evisionnews.co) ശബരിമല നിരീക്ഷണ സമിതി ഹൈക്കോടതില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തള്ളി സംസ്ഥാന സര്‍ക്കാര്‍. സമിതിയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നും യുവതികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ കുറിച്ച് മൗനം എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. യുവതികള്‍ക്ക് സംരക്ഷണമൊരുക്കേണ്ടതുണ്ട്. സുപ്രീം കോടതി വിധി അനുസരിക്കേണ്ടതുമുണ്ട്. വിഐപികള്‍ക്ക് മാത്രം സുരക്ഷയെന്ന നിലപാട് നിയമപരമല്ല. സര്‍ക്കാര്‍ കോടതിയില്‍ അറിയച്ചു.

ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് പൊലീസ് പ്രത്യേക സംരക്ഷണം നല്‍കുന്നതിനെതിരെ ഹൈക്കോടതി നിരീക്ഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സീസണ്‍ കഴിയും വരെ വിശിഷ്ട വ്യക്തികള്‍ക്കും കോടതി ഉത്തരവുമായി എത്തുന്നവര്‍ക്കും മാത്രമായി സംരക്ഷണം പരിമിതപ്പെടുത്താനമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?