ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി എം പിമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്
കൊല്‍ക്കത്ത: (www.kvartha.com 10.01.2019) പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനു ശക്തമായ തിരിച്ചടി നല്‍കി എം പിമാര്‍ ഒന്നടങ്കം ബിജെപിയിലേക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Blow for Mamata Banerjee as 2 TMC MPs quit, 2 more may join BJP, Kolkota, Election, Politics, Mamata Banerjee, BJP, Lok Sabha, News, National.
തൃണമൂലിന്റെ ബിഷ്ണുപൂരില്‍നിന്നുള്ള ലോക്‌സഭാംഗം സൗമിത്ര ഖാന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം തൃണമൂല്‍ വിട്ട രണ്ടാമത്തെ എംപിയായ ബോല്‍പൂരില്‍നിന്നുള്ള അനുപം ഹസ്രയും ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്.
അതേസമയം ആറോളം തൃണമൂല്‍ എംപിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബംഗാളില്‍നിന്നുള്ള ബിജെപി നേതാവ് അവകാശപ്പെട്ടു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബിജെപി നേതൃത്വം തയാറായിട്ടില്ല.
തൃണമൂല്‍ എംപിമാരായ അര്‍പിതാ ഘോഷ്, ശതാബ്ദി റോയ് എന്നിവരും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ഉയരുന്നുണ്ട്. നേരത്തേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായിരുന്ന മുകുള്‍ റോയിയുമായി അടുപ്പമുള്ളവരാണ് ഇപ്പോള്‍ ബിജെപിയിലേക്കു ചാടുന്നതെന്നാണു വിവരം.
ബംഗാളില്‍ രഥയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്നുള്ള നേതാക്കളുടെ 'ചാടിപ്പോകലിന്' തുടക്കമായത്.
ബംഗാളില്‍ രഥയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്നുള്ള നേതാക്കളുടെ 'ചാടിപ്പോകലിന്' തുടക്കമായത്.
സൗമിത്ര ഖാനെയും അനുപം ഹസ്രയെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം പാര്‍ട്ടി വിട്ട നേതാക്കള്‍ തൃണമൂലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സ്വകാര്യകമ്പനിയാണെന്നും പാര്‍ട്ടി വിട്ട സൗമിത്ര ഖാന്‍ ആരോപിച്ചു. ബംഗാളില്‍ സിന്‍ഡിക്കേറ്റ് രാജും പോലീസ് രാജുമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി കേസില്‍ സൗമിത്രയ്‌ക്കെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. പ്രൈമറി സ്‌കൂള്‍ അധ്യാപികമാരെ നിയമിച്ചതില്‍ സൗമിത്രയ്‌ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ എംപിയുടെ സഹായി സുശാന്തനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് സൗമിത്ര ബിജെപിയില്‍ ചേര്‍ന്നതായി അറിയിച്ചത്.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന് ബിജെപി സീറ്റ് ഉറപ്പ് നല്‍കിയെന്നാണു വിവരം. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയതായി ബിജെപി നേതാവ് മുകുള്‍ റോയ് പ്രതികരിച്ചു.
നിങ്ങളുടെ എംപിമാരും നിയമസഭാംഗങ്ങളും ഒന്നിനു പിറകേ ഒന്നായി നിങ്ങളെ ഉപേക്ഷിക്കും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് നിങ്ങളുടെ ദുര്‍ഭരണം അവസാനിപ്പിക്കും എന്നും മുകുള്‍ റോയ് ട്വിറ്ററില്‍ പ്രതികരിച്ചു.
നിങ്ങളുടെ എംപിമാരും നിയമസഭാംഗങ്ങളും ഒന്നിനു പിറകേ ഒന്നായി നിങ്ങളെ ഉപേക്ഷിക്കും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് നിങ്ങളുടെ ദുര്‍ഭരണം അവസാനിപ്പിക്കും എന്നും മുകുള്‍ റോയ് ട്വിറ്ററില്‍ പ്രതികരിച്ചു.
Keywords: Blow for Mamata Banerjee as 2 TMC MPs quit, 2 more may join BJP, Kolkota, Election, Politics, Mamata Banerjee, BJP, Lok Sabha, News, National.
Powered by Info News For You

Comments
Post a Comment