മനുഷ്യജാലിക: കാസര്‍കോട് മേഖലാ സന്ദേശ യാത്രക്ക് തളങ്കരയില്‍ തുടക്കം
കാസര്‍കോട് (www.evisionnews.co): രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് അണങ്കൂരില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെയും നാല്‍പ്പത് സയ്യിദുമാരും ഉലമാക്കളും നേതൃത്വം നല്‍കുന്ന ഗ്രാന്റ് മജ്‌ലിസുന്നൂറിന്റെയും പ്രചാരണാര്‍ത്ഥം കാസര്‍കോട് മേഖലാ ജാലിക സന്ദേശയാത്ര തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോട് കൂടി ആരംഭിച്ചു. സയ്യിദ് പൂക്കോയ തങ്ങള്‍ മുട്ടത്തോട്ടി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
സ്വാഗത സംഘ ട്രഷറര്‍ മുനീര്‍ അണങ്കൂര്‍ ജാഥാ നായകന്‍ വി.കെ മുഷ്താഖ് ദാരിമിക്ക് പതാക കൈമാറി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രഭാഷണം നടത്തി. ശിഹാബ് അണങ്കൂര്‍, ലത്തീഫ് കൊല്ലമ്പാടി, അശ്‌റഫ് ഹിദായത്ത് നഗര്‍, ജംഷീര്‍ കടവത്ത്, അര്‍ശാദ് മൊഗ്രാല്‍ പുത്തുര്‍, ശബീര്‍ കണ്ടത്തില്‍, സലാം മൗലവി, ഹക്കീം അറന്തോട്, അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍ സംബന്ധിച്ചു. രണ്ടാം ദിനത്തിലെ യാത്ര സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ എം.എ ഖലീല്‍ മുട്ടത്തോടി ഉദ്ഘാടനം ചെയ്യും. മേഖലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. സന്ദേശജാഥ ഇന്ന് അണങ്കൂരില്‍ സമാപിക്കും. മേഖല വര്‍ക്കിംഗ് മെമ്പര്‍മാരും ക്ലസ്റ്റര്‍ ഭാരവാഹികളും ജാഥയില്‍ സ്ഥിരാംഗങ്ങളായിരിക്കും.
Powered by Info News For You
Comments
Post a Comment