ബൈക്കും കാറും കൂട്ടിയിടിച്ച് ഗള്‍ഫുകാരനായ യുവാവ് മരിച്ചു
ഉപ്പള: (www.kasargodvartha.com 24.01.2019) ബൈക്കും കാറും കൂട്ടിയിടിച്ച് ഗള്‍ഫുകാരനായ യുവാവ് മരിച്ചു. ഉപ്പള കുക്കാറില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. മൊഗ്രാല്‍ ചായവളപ്പ് ഹൗസില്‍ മമ്മുവിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (37) ആണ് മരിച്ചത്. സിദ്ദീഖ് ഓടിക്കുകയായിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ബന്തിയോട് അടുക്കയില്‍ പുതിയ വീടിന്റെ ഗൃഹപ്രവേശനം 15 ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. ഇതിനായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു സിദ്ദീഖ്. വ്യാഴാഴ്ച രാത്രി സിദ്ദീഖിന്റെ വീട്ടില്‍ രിഫാഈ റാത്തീബ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സാധനങ്ങള്‍ വാങ്ങിക്കാനായി പോകുംവഴിയാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Death, Accidental-Death, Obituary, Youth died in Bike-Car accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment