മലിനജലം പുറത്തേക്കൊഴുകിയ ജനറല്‍ ആശുപത്രിയില്‍ പുതിയ ടാങ്ക് നിര്‍മാണം ആരംഭിച്ചു; നടപടി കലക്ടറുടെ നിര്‍ദേശപ്രകാരം

കാസര്‍കോട്: (www.kasargodvartha.com 29.01.2019) മലിനജലം പുറത്തേക്കൊഴുകി പകര്‍ച്ചവ്യാധിക്ക് പടര്‍ന്നുപിടിക്കാന്‍ സാഹചര്യമുണ്ടായ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാലിന്യം ഒഴുക്കിവിടുന്നതിനായി പുതിയ ടാങ്ക് നിര്‍മാണം ആരംഭിച്ചു. ജെ സി ബി ഉപയോഗിച്ച് ജനറല്‍ ആശുപത്രി കെട്ടിടത്തിനോട് ചേര്‍ന്നാണ് പുതിയ ടാങ്കിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.

മലിനജലം പുറത്തേക്കൊഴുകി ദുര്‍ഗന്ധപൂരിതമായ സംഭവം കാസര്‍കോട് വാര്‍ത്ത പുറത്തുവിട്ടതോടെ ജില്ലാ കലക്ടറും എ ഡി എമ്മും ആശുപത്രിയിലെത്തി പരിശോധന നടത്തുകയും നടപടി സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു.

കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നിര്‍ദേശപ്രകാരമാണ് എ ഡി എം ഡോ. ദിനേഷ് ആശുപത്രിയിലെത്തിയത്. ലാബും ബ്ലഡ് ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്താണ് മാലിന്യം ഒഴുകി ദുര്‍ഗന്ധപൂരിതമായത്. ഉപയോഗശ്യൂനമായ കെട്ടിടത്തിലേക്കും മാലിന്യം ഒഴുകിയെത്തിയിരുന്നു. 

അവിടെ മലിനജലം കെട്ടിക്കിടന്ന് ഗുരുതരമായ സ്ഥിതിവിശേഷമായിരുന്നു നിലനിന്നിരുന്നത്. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ക്ലോറിനേഷനും മറ്റും നടത്തി താത്കാലിക കുഴിയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥിരം സംവിധാനമെന്ന നിലയില്‍ വലിയ മാലിന്യ ടാങ്ക് നിര്‍മിച്ചത്.

Related News:
കലക്ടറെത്തി; പിന്നാലെ ഡി എം ഒയും, ജനറല്‍ ആശുപത്രിയില്‍ മാലിന്യ ടാങ്ക് പൊട്ടിയുള്ള പ്രശ്‌നം താത്കാലികമായി പരിഹരിച്ചു, സ്ഥിരം സംവിധാനം ഉടന്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍



Keywords: New Waste tank constructed in Kasaragod General Hospital, Kasaragod, news, waste, General-hospital, health, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?