ഹര്‍ത്താലിനിടെ വ്യാപക അക്രമം: സര്‍ക്കാര്‍ ഓഫീസുകള്‍, സി പി എം പാര്‍ട്ടി ഓഫീസുകള്‍ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ ആക്രമിക്കപ്പെടുമെന്നും കരുതല്‍ അറസ്റ്റ് വേണമെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു; പോലീസിന് ഗുരുതര പിഴവ്
തിരുവനന്തപുരം: (www.kvartha.com 03.01.2019) ഹര്‍ത്താലിനിടെ വ്യാപക അക്രമം ഉണ്ടായ സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് റിപോര്‍ട്ട്. മുന്‍ കരുതല്‍ അറസ്റ്റ് വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതായാണ് ആക്ഷേപം. ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ തന്നെ മുന്‍കരുതല്‍ അറസ്റ്റ് വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവികള്‍ അവഗണിക്കുകയായിരുന്നു.
ആക്രമണത്തിന് പദ്ധതിയിടുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പട്ടിക ബുധനാഴ്ച ഇന്റലിജന്‍സ് ഓരോ ജില്ലകള്‍ക്കും കൈമാറിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെടുകയായിരുന്നു. ഇന്റലിജന്‍സ് കരുതല്‍ തടങ്കലിലെടുക്കാന്‍ പറഞ്ഞവരാണ് പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ബുധനാഴ്ചത്തെ ജില്ലാ പോലീസ് മേധാവിമാരുടെ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യം നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് കരുതല്‍ അറസ്റ്റുണ്ടായത്. മിക്ക ജില്ലകളിലും അറസ്റ്റു തുടങ്ങിയത് അക്രമം വ്യാപിച്ചതോടെ മാത്രമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, സി പി എം പാര്‍ട്ടി ഓഫീസുകള്‍ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ ആക്രമിക്കപ്പെടുമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Keywords: Kerala, Thiruvananthapuram, News, Kozhikode, palakkad, Police, Harthal, attack, Violence during Hartal: Intelligence reported ignored by police

Powered by Info News For You

Comments
Post a Comment