സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനത്തിന് സെലക്ഷന്‍ ട്രയല്‍ വ്യാഴാഴ്ച

കല്‍പ്പറ്റ: (www.kasargodvartha.com 23.01.2019) കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കും ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കും 2019 - 20 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ജില്ലാതല സെലക്ഷന്‍ ട്രയല്‍ വ്യാഴാഴ്ച നടക്കും. സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന സെലക്ഷന്‍ ട്രയല്‍ മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയത്തിലാണ് നടക്കുക.

ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വണ്‍/ വിഎച്ച്എസ്ഇ ക്ലാസ്സുകളിലേക്കാണ് പ്രവേശനം. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, തായ്‌ക്കൊണ്ടോ, റസ്‌ലിങ്, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ്, ജൂഡോ എന്നീ കായിക ഇനങ്ങളിലാണ് തെരഞ്ഞടുപ്പ്.

 Selection trial for Sports School admission on Thursday, Wayanad, news, Selection, Sports, Students, Kerala

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനനതീയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ല -സംസ്ഥാന -ദേശീയ തലങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ www.sportskerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Keywords: Selection trial for Sports School admission on Thursday, Wayanad, news, Selection, Sports, Students, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?