മതില്‍ മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിന്; കാസര്‍കോട്ട് ആദ്യ കണ്ണിയായി മന്ത്രി കെ കെ ശൈലജ
കാസര്‍കോട്: (www.kvartha.com 01.01.2019) സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതു മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിനാണെന്നു ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വനിതാ മതിലില്‍ ആദ്യ കണ്ണിയായി അണിനിരന്ന ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വനിതാ മതിലിന്റെ വിജയം വര്‍ഗീയ ശക്തികളെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരുട്ടിന്റെ ശക്തികള്‍ക്ക് കേരളത്തില്‍ ആധിപത്യം നേടാനുള്ള ശ്രമം തടയും. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന വ്യത്തികെട്ട ആചാരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് പലഭാഗങ്ങളില്‍ നിന്നുമുണ്ടാകുന്നത്.
മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിന് സ്വാതന്ത്ര പാരമ്പര്യമുള്ള കോണ്‍ഗ്രസ് മുന്നോട്ട് വരുന്നതിന് പകരം ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുകയാണ് ചെയ്യുന്നത്. സ്ത്രീക്കും പുരുഷനും ജൈവശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ട്. ആര്‍ത്തവം സ്ത്രീകള്‍ക്ക് അശുദ്ധിയല്ല. സന്താനോദ്പാദത്തിനുള്ള ജൈവികപ്രക്രിയയാണ്. വിവാഹിതയായ താഴ്ന്ന വിഭാഗം സ്ത്രീകളുടെ കന്യകാത്വം ജന്മിമാര്‍ക്കും ഭൂപ്രഭുക്കന്‍മാര്‍ക്കും സമര്‍പ്പിക്കേണ്ടി വരുന്ന ദുരവസ്ഥ കേരളത്തിലുണ്ടായിരുന്നു.
താഴ്ന്ന വിഭാഗം സ്ത്രീകള്‍ക്ക് മാറ് മറക്കാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല. നമ്പൂതിരി സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മറക്കുട പിടിച്ച് നടക്കേണ്ടിയിരുന്നു. ക്ഷേത്രങ്ങളില്‍ ദൈവത്തിന് മുമ്പില്‍ മാറിടം കാണിക്കേണ്ട ദയനീയാവസ്ഥയും മുമ്പുണ്ടായിരുന്നു. ഉയര്‍ന്ന വിഭാഗം സ്ത്രീകള്‍ ജോലിചെയ്തിരുന്ന തൊഴിലിടങ്ങളില്‍ സവര്‍ണ വിഭാഗം 'വേശ്യാലയം' എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. സതിയുള്‍പ്പെയുള്ള ഹീന ആചാരങ്ങളെ നവോത്ഥാന മുന്നേറ്റത്തിലൂടെയാണ് ഇല്ലാതാക്കിയതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Minister, Women, Women wall for protection of Secularism and Renaissance Values: Minister KK Shailaja

Powered by Info News For You

Comments
Post a Comment