അയോധ്യ കേസ്: വഖഫ് ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്ന്അഞ്ചംഗ ബെഞ്ചില്‍നിന്ന് ഒരു ജഡ്ജി പിന്മാറി


ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നും ഒരു ജഡ്ജി പിന്മാറി. ജസ്റ്റിസ് യു.യു ലളിതാണ് പിന്മാറിയത്. ഈ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റി. ജസ്റ്റിസ് യു.യു ലളിത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിങ്ങിനു വേണ്ടി ഈകേസില്‍ ഹാജരായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യു.യു ലളിത് കേസ് പരിഗണിക്കുന്നത് ശരിയല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് യു.യു ലളിത് കേസ് പരിഗണിക്കുന്നതില്‍ പിന്മാറിയത്.

അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് ഇന്ന് കോടതി ചേര്‍ന്നത്. കേസ് പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് ഒരു ജഡ്ജി പിന്മാറിയത്. ഈ സാഹചര്യത്തില്‍ ഭരണഘടനാ ബെഞ്ചില്‍ പുതിയ ജഡ്ജിയെ കൊണ്ടുവന്നശേഷം മാത്രമേ കേസ് മുന്നോട്ടു കേള്‍ക്കാനാവൂ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിക്കുന്നത്. യു.യു ലളിതിനു പുറമേ ജസ്റ്റിസ് ആര്‍.വി രാമണ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എസ്.എ ബോബ്ഡെ എന്നിവരാണ് മറ്റു അംഗങ്ങള്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?