പ്രകാശ് രാജിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ; കേജരിവാളുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: (11.01.2019 kvartha.com) ബംഗലൂരു സെന്‍ ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മല്‍സരിക്കുന്ന നടന്‍ പ്രകാശ് രാജിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ. പ്രകാശ് രാജ് ഡല്‍ഹിയിലെത്തി ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് അദ്ദേഹം കേജരിവാളിനും ആം ആദ്മി പാര്‍ട്ടിക്കും നന്ദി പറഞ്ഞു.
പ്രകാശ് രാജിനെ പോലുള്ളവര്‍ പാര്‍ലമെന്റിലേയ്ക്ക് എത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സ്വതന്ത്രനായി മല്‍സരിക്കാനുള്ള പ്രകാശ് രാജിന്റെ തീരുമാനത്തെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. പാര്‍ലമെന്റില്‍ സ്വതന്ത്രമായ ശബ്ദങ്ങള്‍ ഉയരട്ടെ എന്ന് കേജരിവാളും ട്വീറ്റ് ചെയ്തു.
കൂടിക്കാഴ്ചയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും പങ്കെടുത്തിരുന്നു. 2019 ജനുവരി ഒന്നിനാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ജനുവരി നാലിന് താന്‍ സ്വതന്ത്രനായി ബംഗലൂരു സെന്‍ ട്രലില്‍ നിന്ന് മല്‍സരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
SUMMARY: Days after the Aam Aadmi Party (AAP) extended support to multilingual actor Prakash Raj for deciding to contest the Lok Sabha election as an independent candidate, he met AAP leader and Delhi Chief Minister Arvind Kejriwal in Delhi on Thursday.
Keywords: National, Prakash Raj, AAP
Powered by Info News For You

Comments
Post a Comment