ഖാസി സമരം നൂറാം ദിനം: സയ്യിദുമാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി


കാസര്‍കോട് (www.evisionnews.co): സമസ്ത വൈസ് പ്രസിഡണ്ടും മംഗലാപുരം- ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുള്ള മൗലവിയുടെ കൊലയാളിയെ കണ്ടെത്തണമെന്നാവിശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നൂറാം ദിനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറോളം സയ്യിദുമാരെ പങ്കെടുപ്പിച്ച് നടത്തിയ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പ്രതിഷേധമിരമ്പി. 

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, അബൂ തങ്ങള്‍ മുട്ടത്തൊടി, ഹക്കീം തങ്ങള്‍, നജ്മുദ്ദീന്‍ തങ്ങള്‍, ഹുസൈന്‍ തങ്ങള്‍ പട്ടാമ്പി, സഫിയുളള തങ്ങള്‍ ജമലുല്ലൈമി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ജഹ്ഫര്‍ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, അലിയാര്‍ തങ്ങള്‍, ഹുസൈന്‍ തങ്ങള്‍, ജലാല്‍ തങ്ങള്‍, ഫസല്‍ തങ്ങള്‍, ഷറഫുദ്ധീന്‍ തങ്ങള്‍, സഹറാന്‍ തങ്ങള്‍,ഹംദുല്ല തങ്ങള്‍, സൈഫുള്ള തങ്ങള്‍, ഫാറൂഖ് തങ്ങള്‍, ഹാമിദ് കോയ തങ്ങള്‍, സയ്യിദ് യഹിയ തങ്ങള്‍ ഹാദി ആരിക്കാടി, സയ്യിദ് സിനാന്‍ തങ്ങള്‍, സയ്യിദ് ജൗഹര്‍ ഹുദവി, സയ്യിദ് പൂക്കോയ തങ്ങള്‍, സയ്യിദ് സുഹൈല്‍ തങ്ങള്‍, സയ്യിദ് സവാദ് തങ്ങള്‍, പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, ഉവൈസ് തങ്ങള്‍, ബുര്‍ഹാന്‍ തങ്ങള്‍, യൂനുസ് തങ്ങള്‍, നിസാര്‍ തങ്ങള്‍, സിനാന്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഹംസത്തുസഅദി, മജീദ് ദാരിമി പൈവളിഗ, സിദ്ധീഖ് അസ്ഹരി പാത്തുര്‍, ഷറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ്, മൊയ്തു ചെര്‍ക്കള, ബഷീര്‍ ദാരിമി തളങ്കര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈര്‍ ദാരിമി, പി.എച്ച് അസ്ഹരി ആദൂര്‍, ഇബ്രാഹിം അസ്ഹരി, സലാം ഫൈസി പേരാല്‍, ലത്തീഫ് കൊല്ലമ്പാടി, സമര സമിതിയംഗങ്ങളായ അബ്ദുല്‍ ഖാദര്‍ സഅദി, അബൂബക്കര്‍ ഉദുമ, ഉബൈദുല്ല കടവത്ത്, മുഹമ്മദ് ഷാഫി സി.എ, യൂസുഫ് ഉദുമ, മുസ്തഫ സര്‍ദാര്‍, സഈദ് ചേരൂര്‍, ശരീഫ് ചെമ്പിരിക്ക, അബ്ദുല്ലക്കുഞ്ഞി ചെമ്പിരിക്ക, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, മേരി എബ്രഹാം, മുഹമ്മദ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?