'ജയ് ഹിന്ദ് അല്ല, മോദിക്ക് 'ജിയോ ഹിന്ദ്''

കൊച്ചി: (www.kasargodvartha.com 26.01.2019) ജയ് ഹിന്ദ് അല്ല, മോദിക്ക് 'ജിയോ ഹിന്ദ്' ആണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ജയ്ഹിന്ദ് എന്നത് 'ജിയോ' ഹിന്ദാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്നതെന്ന് യച്ചൂരി പരിഹസിച്ചു. സിപിഐം എറണാകുളം ജില്ലാ കമ്മിറ്റിയും ഇ എം എസ് പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച ജനകീയ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍ ഒപ്പം പോകുന്നവരുടെ പേരുകള്‍ ഒളിച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. ഫ്രാന്‍സില്‍ അംബാനിയും, ഓസ്‌ട്രേലിയയില്‍ അദാനിയും, ഗള്‍ഫില്‍ മുകേഷ് അംബാനിയും മോഡിക്കൊപ്പം പോയി. ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയാണ് ബിജെപിയുടെ ഭരണമെന്നും യെച്ചൂരി പറഞ്ഞു.

ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ് പണം ബിജെപിയുടെ കൈകളിലേക്കാണ് എത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ സമ്പത്ത് ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ സമ്പത്തിനു തുല്യമാണ്. ഈ നയങ്ങള്‍ക്കെല്ലാമെതിരെ തൊഴിലാളി കര്‍ഷക ഐക്യം സാധ്യമാകുകയാണ്. ഇടതുപക്ഷം പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന അജന്‍ഡ ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏറ്റെടുക്കേണ്ടി വന്നു.

രാജ്യത്ത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും നയങ്ങളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ക്കുന്നത് സിപിഎമ്മാണ്. മതനിരപേക്ഷതയുടെയും സാമ്പത്തിക നയങ്ങളുടെയും കാര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്ന ഒത്തുതീര്‍പ്പുകള്‍ കണ്ടതാണ്. സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കെതിരായുള്ള പ്രതിപക്ഷ പ്രവര്‍ത്തനം അര്‍ത്ഥമല്ലാതാകുന്നതും അതുകൊണ്ടാണ്.

ബിജെപിയെ പരാജയപ്പെടുത്തുക, ഇടതുപക്ഷത്തെ ലോക്‌സഭയില്‍ ശക്തിപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക എന്നിവയിലാണ് പ്രധാനമായും വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രദ്ധകൊടുക്കുന്നത്. കേരളത്തില്‍ പ്രധാനമത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണ്. തമിഴ്‌നാട്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നാണ് കരുതുന്നതെന്നും യെച്ചൂരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sitaram Yechury, Kochi, Kerala, CPM, Narendra-Modi, News, Top-Headlines, Yechury against Narendra Modi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?