ശബരിമലയില്‍ പോലീസ് സുരക്ഷയോടെ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ സ്ഥിരീകരണം
കൊച്ചി: (www.kvartha.com 02.01.2019) ശബരിമലയില്‍ പോലീസ് സുരക്ഷയോടെ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരീകരണം. ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയാണെന്നും അദ്ദേഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two women below 50 years enter Sabarimala, Kerala CM says ‘it is true’, Kochi, News, Religion, Trending, Sabarimala Temple, Chief Minister, Pinarayi vijayan, Media, Kerala.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വച്ച് മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെയും സ്ത്രീകള്‍ ശബരിമലയില്‍ കയറാനായി പോയിട്ടുണ്ട്. എന്നാല്‍ തടസങ്ങള്‍ മൂലം തിരികെ വരികയാണുണ്ടായത്. പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നു ബിന്ദുവും കനകദുര്‍ഗയും അവകാശപ്പെട്ടിരുന്നു.
ഇപ്പോള്‍ യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ അവിടെ തടസങ്ങളില്ലെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി.
അതേസമയം, ഇരുവരും ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. കയറിയോ ഇല്ലയോയെന്നു സ്ഥിരീകരിക്കണമെന്നു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പോലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പോലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്.
രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്.
ഇപ്പോള്‍ യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ അവിടെ തടസങ്ങളില്ലെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി.
അതേസമയം, ഇരുവരും ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. കയറിയോ ഇല്ലയോയെന്നു സ്ഥിരീകരിക്കണമെന്നു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പോലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പോലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്.
രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്.
Keywords: Two women below 50 years enter Sabarimala, Kerala CM says ‘it is true’, Kochi, News, Religion, Trending, Sabarimala Temple, Chief Minister, Pinarayi vijayan, Media, Kerala.
Powered by Info News For You

Comments
Post a Comment