കേരളത്തിലെ എല്ലാ ടോള്‍ പിരിവുകളും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം


കൊച്ചി (www.evisionnews.co): കേരളത്തിലെ 28ഓളം ടോള്‍ ബൂത്തുകളിലെ പിരിവ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് നേരത്തെ മന്ത്രി ജി. സുധാകരന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് മുന്നിലടക്കം വിഷയം ഉന്നയിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. നിര്‍മാണ ചെലവുകള്‍ പത്തു കോടിക്ക് മുകളിലുളള പാലങ്ങള്‍ക്കാണ് ടോള്‍ പിരിക്കുന്നത്. നിലവില്‍ ഈ തരത്തിലുളള 14 ടോള്‍ ബൂത്തുകള്‍ കേരളത്തിലുണ്ട്.

അരൂര്‍- അരൂര്‍കുറ്റി, ന്യൂ കൊച്ചി, മുറിഞ്ഞപുഴ തുടങ്ങിയ 14 പാലങ്ങളിലെയും ടോള്‍ പിരിവ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. കുമ്പളം ടോള്‍ പ്ലാസ, പാലിയേക്കര ടോള്‍ പ്ലാസ എന്നിവടങ്ങളില്‍ തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ടോള്‍ പിരിവ് മൂലം സാധാരണക്കാരന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്. 1976ലെ കേരള ടോള്‍സ് ആക്റ്റ് പ്രകാരമാണ് സര്‍ക്കാര്‍ വായ്പകള്‍ അടയ്ക്കാനും നിര്‍മ്മാണ ചെലവ് തിരികെ ലഭിക്കാനുമായി ടോള്‍ പിരിവിന് അനുമതി നല്‍കിത്തുടങ്ങിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?