തേങ്ങ മോഷ്ടിച്ച കുറ്റത്തിന് യുവാവിനെ കോടതി ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു
ഹോസ്ദുര്‍ഗ് (www.evisionnews.co): തേങ്ങ മോഷ്ടിച്ചെ കുറ്റത്തിന് യുവാവിനെ ഒരുവര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. ബളാല്‍ അത്തിക്കടവിലെ സുനിലിനെ (31)യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്. 2018 മെയ് 13 ന് അത്തിക്കടവിലെ ജോസ് ജെ പാറയലിന്റെ പറമ്പില്‍ നിന്നും ചാക്കില്‍ കെട്ടിയ പൊതിച്ച 41 തേങ്ങകളും പാരയും മോഷ്ടിച്ച് പോവുകയായിരുന്ന സുനിലിനെ ജോസ് കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സുനിലിനെ വെള്ളരിക്കുണ്ട് പോലീസിലേല്‍പ്പിച്ചു. കുറ്റം സമ്മതിച്ച് കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു. ഇക്കാലമത്രയും സുനില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ കഴിയുകയായിരുന്നു.
Powered by Info News For You

Comments
Post a Comment