കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് തലയിലൂടെ ചക്രം കയറിയിറങ്ങി ഗര്‍ഭിണിക്ക് ദാരുണാന്ത്യം; അപകടം ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവെ

തിരുവനന്തപുരം: (www.kvartha.com 20.01.2019) കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് തലയിലൂടെ ചക്രം കയറിയിറങ്ങി ഗര്‍ഭിണി ദാരുണമായി മരിച്ചു. ആനാവൂര്‍ വേങ്കച്ചല്‍ സ്‌കൂള്‍ ജംക്ഷനു സമീപം മേക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യ (26) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എ.ടി ആശുപത്രിയില്‍ പരിശോധനയ്ക്കു പോകവേ ശനിയാഴ്ച രാവിലെ ഏഴുമണിക്ക് കരമന ആണ്ടിയിറക്കത്തു വച്ചായിരുന്നു അപകടം. ധന്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

Pregnant woman dies in accident, Thiruvananthapuram, News, Local-News, Accidental Death, Injured, Dead Body, Hospital, Treatment, Kerala

അപകടത്തെ കുറിച്ച് പോലീസ് പറയുന്നത്:

ബൈക്കിന്റെ അതേ ദിശയില്‍ സഞ്ചരിച്ച ബസ് തട്ടി യുവതി ബസിനടിയിലേക്കു മറിഞ്ഞു തലയിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. എന്നാല്‍ വിനോദ് അല്‍പ്പം ദൂരെ മാറിയാണ് തെറിച്ചു വീണത്. ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

നെയ്യാറ്റിന്‍കരയില്‍ ബേക്കറി തൊഴിലാളിയാണ് വിനോദ്. മണലൂര്‍ കൂട്ടുകാല സ്വദേശിനിയായ ധന്യ രണ്ടരമാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pregnant woman dies in accident, Thiruvananthapuram, News, Local-News, Accidental Death, Injured, Dead Body, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?