അക്രമം അവസാനിപ്പിക്കുന്നതാണ് സംഘ്പരിവാറിന് നല്ലത്, അജണ്ട നടപ്പിലാകാതിരിക്കാന്‍ പാലിക്കുന്ന സംയമനത്തെ ദൗര്‍ബല്യമായി കാണരുത്: മുസ്ലിം ലീഗ്
കാസര്‍കോട്: (www.kasargodvartha.com 03.01.2019) ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ നടത്തിയ അക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് മുസ്ലിം ലീഗ്. എന്നാല്‍ സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത് ഇതുവഴി എങ്ങിനെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാമെന്നാണ്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പലയിടങ്ങളിലും വാഹനങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നേരെ അതിക്രമങ്ങള്‍ നടത്തിയത്. ബന്തിയോട്ട് അടച്ചിട്ട കടകള്‍ക്ക് നേരെ കല്ലേറ് നടത്തി. ബായാറില്‍ മതാധ്യാപകന് നേരെ നടന്ന അക്രമവും ഇപ്രകാരം തന്നെ. ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഡ ശ്രമമാണ് ഇതിനു പിന്നില്‍. ഇത് അനുവദിക്കാനാവില്ല. സമാധാനം പാലിക്കുകയെന്നത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയാണെന്ന് സംഘ്പരിവാര്‍ കരുതരുത്.
പ്രവര്‍ത്തകര്‍ക്ക് അക്രമത്തിന് എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കി നേതാക്കള്‍ക്ക് അടങ്ങിക്കഴിയാമെന്നും കരുതരുത്. സംഘ് പരിവാര്‍ അജണ്ട നടപ്പിലാകാതിരിക്കാന്‍ പാലിക്കുന്ന സംയമനത്തെ ദൗര്‍ബല്ല്യമായി കാണരുത്. അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നിയമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുസ്ലിം ലീഗ് മുന്നോട്ട് വരും. രക്തദാഹികളായ പരിവാര്‍ രാഷ്ട്രീയ സംഘത്തെ ജനകീയ പ്രതിരോധത്തിലൂടെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. നിയമപാലകര്‍ ഉത്തരവാദിത്വം നിറവേറ്റാന്‍ തയ്യാറാവണമെന്നും, പലയിടത്തും പോലീസ് നോക്കുകുത്തിയായിരുന്നുവെന്നും ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Top-Headlines, Harthal, Muslim league against Harthal
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment