പാണലം സബ്ക്കാ ട്രാഡേഴ്‌സ് ഉടമ പി.കെ ഹബീബ് റഹ്മാന്‍ നിര്യാതനായി
കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള മാസ്തിക്കുണ്ടില്‍ താമസിക്കുന്ന പാണളം സബ്ക്കാ ട്രാഡേഴ്‌സ് ഉടമ പി.കെ ഹബീബ് റഹ്മാന്‍ (58) നിര്യാതനായി. പരേതനായ ഉദുമ കാപ്പില്‍ പി.കെ അബ്ദുല്ലയുടെ മകനാണ്. പരേതനായ ചെര്‍ക്കള ഉസ്മാനിയ ടെക്‌സ്റ്റൈല്‍സ് ഉടമ അബ്ദുല്ലക്കുഞ്ഞിയുടെ മകള്‍ ഖദീജ ബീവിയാണ് ഭാര്യ. മക്കള്‍: ഫായിസ്, ഫയിം (എഞ്ചിനീയറിംഗ് വിദ്യാത്ഥികള്‍), ബുസ്താന, റുക്‌സാന ഫര്‍ബി. മരുമകന്‍: മുഹമ്മദ് സദാഫ് (എഞ്ചിനീയര്‍). സഹോദരങ്ങള്‍: പരേതനായ ഉദുമ കാപ്പില്‍ പി.കെ ഷാഫി, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍, പി.കെ നിളാര്‍, പി.കെ ഇര്‍ഷാദ് (ഗള്‍ഫ്), റുഖിയ, സക്കീന, സാബിറ, റസിയ. മയ്യത്ത് ബുധനാഴ്ച രാവിലെ 12മണിക്ക് മാസ്തിക്കുണ്ട് ചൂരിമൂല ജുമാമസ്ജിദില്‍ ഖബറടക്കും.
Powered by Info News For You

Comments
Post a Comment