ആര്‍.എസ്.എസ് നേതാവ് സി.പി സുഗതന്‍ ഖലീഫ ഉമറിന് തുല്യനെന്ന് കെ.ടി ജലീല്‍
എന്നാല്‍ ജലീലിന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കകം തന്നെ മനം മാറിയ സുഗതന്‍ തീവ്ര ചിന്താഗതിയുമായി സംഘ്പരിവാറിനു വേണ്ടി രംഗത്തെത്തുകയും ചെയ്തു. വനിതാ മതിലിന്റെ മുഖ്യസംഘാടകരില്‍ ഒരാളായി സുഗതനെ നിയോഗിച്ചപ്പോള്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ജലീലിന്റെ സുഗതന്‍ വാഴ്ത്ത് നടന്നത്. വര്‍ഗ്ഗീയവാദിയായ സുഗതനെ നവോത്ഥാന നായകനാക്കി അവതരിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒടുവില്‍ യുവതികളുടെ ശബരിമല ദര്‍ശനം നടന്നപ്പോള്‍ അതിനെതിരെ സുഗതന്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോയ ആര്‍.എസ്.എസ് നേതാക്കളില്‍ പ്രമുഖനാണ് സുഗതന്‍. ബാബരി മസ്ജിദ് തകര്‍ത്ത കല്ല് താന്‍ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Powered by Info News For You
Comments
Post a Comment