വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ: ഷാഫി പറമ്പില്‍ എം.എല്‍.എ
കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെയാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. കാസര്‍കോട് ഗവ. കോളജ് യൂണിയന്‍ ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് 'സാരംഗ്-19 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിനനുസരിച്ച് ചുവടുവെക്കുന്ന വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയും മറ്റും സമൂഹ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണമെന്നും ജാതിയുടെയും മതത്തിനെയും പേരില്‍ മനുഷ്യനെ കൊന്നൊടുക്കുകയും വേര്‍തിരിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ചേര്‍ത്തുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിയന്‍ ചെയര്‍മാന്‍ കെ.വി ഷുഹൈബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അരവിന്ദ് കൃഷ്ണ, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസ്, താഹ ചേരൂര്‍, ഹാരിസന്ത്, നാസര്‍ അബ്ദുള്ള, ശബരിനാഥ്, അബ്ദുള്ള മഹ്റൂഷിനാന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അബ്ദുല്‍ ധാനിഷ്, ഫൈന്‍ ആര്‍ട്‌സ് അഡൈ്വസര്‍ ലിബിന്‍ മുസലിഹ് സംസാരിച്ചു.
Powered by Info News For You

Comments
Post a Comment