ആര്‍ത്തവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശുദ്ധമെങ്കില്‍ സഖാക്കള്‍ക്ക് കുത്തിവെയ്ക്കണമെന്ന് വനിതാ ലീഗ് നേതാവ്
(www.evisionnews.co) ശബരിമല യുവതി പ്രവേശനവിധിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയെ വിമര്‍ശിച്ചും പരിഹസിച്ചും വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി. തെരുവില്‍ ചുംബനസമരം നടത്തി കേരളത്തിലെ സ്ത്രീകളെ അപഹസിച്ച ‘സഖാവിന്’ കൂത്താടാനുള്ള മറ്റൊരു വേദിയായിരുന്നു ആര്‍പ്പോ ആര്‍ത്തവമെന്ന് ഷാഹിന പറയുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആര്‍ത്തവം ശുദ്ധമെങ്കില്‍ ,ആര്‍ത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കള്‍ക്ക് അത്യാവശ്യം വരുമ്പോള്‍ കുത്തിവെക്കാം, പാല്‍ സൊസൈറ്റിക്കാര്‍ വീടുകളില്‍ നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ വീട്ടില്‍ ആര്‍ത്തവ കാലത്ത് ഓരോ കന്നാസ് വെച്ച് ആര്‍ത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററില്‍ വിതരണത്തിന് വെക്കാമെന്നും അവര്‍ ഫെയ്‌സ്ബുക്ക് പോസറ്റില്‍ പരിഹസിക്കുന്നു.
തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുന്നതിന് പിന്നില്‍ എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം എന്ന ഉദ്ദേശ്യമാണ്.
Powered by Info News For You

Comments
Post a Comment