ബിജെപി നേതാവിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന: വനിതാകമ്മീഷന്‍ സ്വമേധയ കേസെടുത്തു

തിരുവനന്തപുരം: (www.kvartha.com 03.12.2019) ശബരിമലയില്‍ പ്രവേശിച്ച ബിന്ദു, കനകദുര്‍ഗ എന്നിവരെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജനെതിരെ വനിതാകമ്മീഷന്‍ സ്വമേധയ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച ശിവരാജന്റെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ബിന്ദു, കനകദുര്‍ഗ എന്നിവരെ ജാതീയമായി ആക്ഷേപിച്ചും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുമാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്രകടനം നടത്തിയത്. ഭരണഘടന ഉറപ്പ് നല്‍കുന്ന സ്ത്രീകളുടെ അന്തസും പദവിയുമാണ് ഈ അഭിപ്രായ പ്രകടനത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍ പറഞ്ഞു.

സുപ്രീംകോടതിയുടെ നിലപാടിന് വിരുദ്ധമായാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉന്നത പദവിയിലിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഈ വിധം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍  ശക്തമായി പ്രതിഷേധിക്കുന്നുവെന്നും എം സി ജോസഫെയ്ന്‍ പറഞ്ഞു.



Keywords: Kerala, Thiruvananthapuram, News, BJP, Women, Case, Sabarimala, Case registered by women commission against BJP state vice president 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?