ശബരിമല വിശ്വാസികളുടേത്; ചിലരുടെ അജന്‍ഡ തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ വേറെ ഏജന്‍സിയെ ഏല്‍പ്പിക്കും: ഹൈക്കോടതി

കൊച്ചി: (www.kvartha.com 08.01.2019) ശബരിമല വിശ്വാസികളുടേതാണെന്നും ചിലരുടെ അജന്‍ഡ തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ വേറെ ഏജന്‍സിയെ ഏല്‍പ്പിക്കുമെന്നും ഹൈക്കോടതി. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും വിശ്വാസികളാണോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പോലീസിനും സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയില്‍ ചിലരുടെ അജന്‍ഡ മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ അക്കാര്യം പുറത്തുനിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. യുവതീ പ്രവേശനം സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ ദിവസം ബിന്ദുവും കനകദുര്‍ഗയും പോലീസ് സംരക്ഷണയില്‍ ദര്‍ശനം നടത്തിയതിനെ സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന കോടതിയുടെ ചോദ്യത്തിന് അതെ എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.

മനിതി സംഘത്തെ നിലയ്ക്കലില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ പമ്പയിലെത്തിച്ച വിഷയത്തിലും കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിട്ടത് കോടതിയലക്ഷ്യമാകും. ഏത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇവിടേക്ക് വാഹനങ്ങള്‍ കടത്തി വിട്ടത്. ഇവിടേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം ഇല്ലേയെന്നും കോടതി ചോദിച്ചു.

ഇക്കാര്യത്തില്‍ അടക്കം എജി നേരിട്ടെത്തി വിശദീകരണം നല്‍കിയെങ്കിലും കോടതി തൃപ്തരായില്ല. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും.


Keywords: Kerala, Kochi, News, Sabarimala, Sabarimala Temple, High Court, Religion, HC against Kerala Govt on Sabarimala issue 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?