ഇനി മുതല്‍ എല്ലാ റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും വനിതാ കമ്മീഷന്റെ 'ഐഡി കാര്‍ഡ്' പ്രദര്‍ശിപ്പിക്കും; ലക്ഷ്യം സ്ത്രീകളുടെ സുരക്ഷ!

തിരുവനന്തപുരം: (www.kasargodvartha.com 05.01.2019) കേരള വനിതാ കമ്മീഷന്‍ നിര്‍മ്മിച്ച ബോധവല്‍ക്കരണ ഹ്രസ്വചിത്രം റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാന്‍ സൗകര്യം. വനിതാ കമ്മീഷന്‍ റെയില്‍വേയുമായി ചേര്‍ന്ന് നിര്‍മ്മിച്ച 'ഐഡി കാര്‍ഡ്' എന്ന ഹ്രസ്വചിത്രമാണ് കേരളത്തിലെ മുഴുവന്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും ശനിയാഴ്ച്ച മുതല്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങുന്നത്. തിരുവനന്തപുരം റെയില്‍വേ സ്‌റേറഷനില്‍ നടന്ന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്ന്‍  റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന് ഹ്രസ്വചിത്രത്തിന്റെ ഡിവിഡി കൈമാറി. ഓരോ മണിക്കൂറിലും റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ ഈ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും.

സ്ത്രീകള്‍ പോകുന്നിടങ്ങളിലെല്ലാം അവര്‍ക്കു നേരെയുളള പലവിധ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഏത് അക്രമമുണ്ടായാലും കേരളവനിതാ കമ്മീഷനെ സമീപിക്കാമെന്ന സന്ദേശമാണ് ഹ്രസ്വചിത്രത്തില്‍ നല്‍കുന്നത്. സ്ത്രീകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുളള ചതിക്കുഴികളില്‍ വീഴരുതെന്ന സന്ദേശവും ഇതിലുണ്ട്. കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയെന്നതാണ് വനിതാ കമ്മീഷന്റെ ദൗത്യമെന്നും എവിടെയും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് വനിതാ കമ്മീഷന്‍ ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്ന്‍ പറഞ്ഞു. റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളള  യാത്രക്കാര്‍ ഹ്രസ്വചിത്രം കാണുമ്പോള്‍ വനിതാകമ്മീഷന്റെ പ്രവര്‍ത്തനരീതി പൊതുജനങ്ങളിലെത്തിക്കാനാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വനിതാ കമ്മീഷനു വേണ്ടി കിഷോര്‍ ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. ചടങ്ങില്‍ വനിതാകമ്മീഷന്‍ അംഗങ്ങളായ ഇ.എം.രാധ, അഡ്വ. ഷിജി ശിവജി, അഡ്വ.എം.എസ്.താര, ഡോ.ഷാഹിദാ കമാല്‍, റെയില്‍വേ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍  പത്മിനി തോമസ്,  സ്റ്റേഷന്‍ മാനേജര്‍ ആര്‍ സജിത്ത്, ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍. ശ്രീകുമാര്‍, വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി പി.ഉഷാറാണി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Thiruvananthapuram, Top-Headlines, Railway station, Women's commission 'ID Card' will be shown in all Railway platforms
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?