ഹര്‍ത്താലില്‍ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനം: പ്രകാശ് ചെന്നിത്തല


കാസര്‍കോട് (www.evisionnews.co): ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷര കേരളത്തില്‍ ഹര്‍ത്താല്‍ ഒരുആചാരമായി സ്വീകരിച്ചിരിക്കുന്നുവെന്നും ഇതിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുകയാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരന്നു അദ്ദേഹം. 

കേരള ഹൈകോടതിയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും തങ്ങളുടെ പ്രതിഷേധ സമരങ്ങളുടെ ശൈലി മാറ്റേണ്ടതുണ്ട്. മനുഷ്യന്റെ ധാര്‍മിക അവകാശങ്ങള്‍ നിരാകരിക്കുന്ന ഏതു സമരമുറകളും ഭരണഘടനാവിരുദ്ധമാണ്. ഹര്‍ത്താലിനെതിരെയും ശബ്ദമലിനീകരണത്തിനെതിരെയും നിലനില്‍ക്കുന്ന കോടതി വിധികള്‍ ആരും തന്നെ പാലിക്കപ്പെടുന്നില്ല. ഇതെല്ലാം വര്‍ത്തമാന കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോ. സെക്രട്ടറി താജുദീന്‍ പുളിക്കില്‍ സ്വാഗതം പറഞ്ഞു. ബി. അഷ്‌റഫ്, ജമീല അഹമ്മദ്, ബാലാമണി എം. നായര്‍, മന്‍സൂര്‍ മല്ലത്ത്, നാസര്‍ ചെര്‍ക്കളം, ഹമീദ് കോസ് മോസ്, ഇബ്രാഹിം പാലാട്ട്, സക്കീന അബ്ബാസ്, ഷാഫി കല്ലുവളപ്പില്‍, അബ്ദുല്ല ആലൂര്‍ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?