പെണ്‍കുട്ടികളുടെ സ്തനങ്ങള്‍ വളരാതിരിക്കാന്‍ ഇരുമ്പ് പഴുപ്പിച്ച് വെക്കുന്നു, സംഭവം ആണ്‍നോട്ടങ്ങളെ ഭയന്ന്; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ലണ്ടന്‍:(www.kvartha.com 27/01/2019) ആണ്‍നോട്ടങ്ങളെ ഭയന്ന് പെണ്‍കുട്ടികളുടെ സ്തനങ്ങള്‍ വളരാതിരിക്കാന്‍ ഇരുമ്പ് പഴുപ്പിച്ച് വെക്കുന്ന പ്രാകൃത രീതി ബ്രിട്ടനിലും നടക്കുന്നുണ്ടെന്ന് റിപോര്‍ട്ട്. പഴുപ്പിച്ച ഇരുമ്പ് ദണ്ഡോ കല്ലോ ഉപയോഗിച്ച് സ്തന വളര്‍ച്ച മുരടിപ്പിക്കുന്ന ആചാരമാണ് ലണ്ടനിലും പടരുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ മാത്രം തുടര്‍ന്നുവരുന്ന ആചാരമാണിത്.
ലണ്ടന്‍, യോക് ഷെയര്‍, എക്‌സസ്, വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ തൊഴിലാളി സമൂഹങ്ങളുടെ ഇടയിലാണ് ഈ ആചാരം വ്യാപകമായി പടരുന്നതെന്ന് ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ നഗരങ്ങളില്‍ ഇത്തരം പ്രാകൃത രീതി തുടരന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഇത്തരത്തില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ മാത്രം സമീപകാലത്ത് 15 മുതല്‍ 20 കേസുകള്‍ വരെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി തുടര്‍ന്നു പോരുന്ന ആചാരമാണ് സ്തനങ്ങളുടെ ഭാഗത്ത് കല്ലോ ഇരുമ്പോ പഴുപ്പിച്ചുവയ്ക്കുക എന്നത്. ഇതിലൂടെ സ്തനങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ഇത്തരത്തില്‍ ഇരയാകുന്ന കുട്ടികളില്‍ ശരീരിക മാനസിക വൈകല്യങ്ങളും അണുബാധ, സ്തനാര്‍ബുധം, മുലയൂട്ടാന്‍ സാധിക്കാതെ വരിക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബന്ധുക്കളും അമ്മമാരുമാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നത്. ചൂടാക്കിയ ഇരുമ്പോ കല്ലോ ഉപേയോഗിച്ച് സ്തനത്തിന് ചുറ്റും ശക്തമായി അമര്‍ത്തും. ആഴ്ചയില്‍ ഒരു ദിവസമോ രണ്ടാഴ്ച കൂടുമ്പോഴോ ആണ് ഉഴിയല്‍ നടത്തുക. സ്തനത്തിന്റെ വളര്‍ച്ച മുരടിക്കുന്നതുവരെ ഈ പ്രവണത തുടരും. ബ്രിട്ടനില്‍ ആയിരത്തോളം കുട്ടികള്‍ ഈ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക മാര്‍ഗരറ്റ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, London, World, Girls, This Brutal Practice Of Ironing Girls' Chests With Hot Stone Is Becoming Prevalent In UK As A ‘Cultural Norm’

Powered by Info News For You

Comments
Post a Comment