കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം; പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 28.01.2019) സീതാംഗോളി മാലിക് ദീനാര്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍പറമ്പ് ഒറവങ്കരയിലെ മൊയ്തീന്റെ മകന്‍ അബ്ദുല്ല (18)യ്ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

ഒന്നാം വര്‍ഷ ടി ടി എം വിദ്യാര്‍ത്ഥിയായ തന്നെ സംഘടിച്ചെത്തിയ നാലംഗ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്ല പറഞ്ഞു. മൂക്കിനും മുഖത്തും സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സഹപാഠികളും കോളജ് അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് അബ്ദുല്ലയുടെ രക്ഷിതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Seethangoli, Top-Headlines, Malik-deenar-College, Assault, Junior student attacked by Senior students in College
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?