തൊടുപുഴയില്‍ കോ ലീ ബി സഖ്യം; അവിശ്വാസം പാസായി, എല്‍ ഡി എഫിന് ഭരണനഷ്ടം

തൊടുപുഴ:(www.kvartha.com 25/01/2019) തൊടുപുഴയില്‍ കോ ലീ ബി സഖ്യം. അവിശ്വാസം പാസായതോടെ എല്‍ ഡി എഫിന് നഗരസഭ ഭരണം നഷ്ടമായി. യു ഡി എഫ് ആണ് അവിശ്വാസം കൊണ്ടുവന്നത്. ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കതിരെ നില്‍ക്കുന്ന എല്‍ ഡി എഫ് ഭരണം അവസാനിപ്പിക്കാന്‍ അവിശ്വാസത്തെ അനുകൂലിക്കുന്നുവെന്നായിരുന്നു ബിജെപി നിലപാട്.

ആറു മാസം മുമ്പ് ടോസിലൂടെ കിട്ടിയ ഭരണമാണ് എല്‍ഡിഎഫിന് നഷ്ടമായത്. 22 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. വൈകിയെത്തിയ ഒരംഗത്തെ ഹാളില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ടെടുപ്പില്‍ നിന്ന് എല്‍ ഡി എഫ് വിട്ടുനിന്നു.

News, Thodupuzha, Kerala, LDF, UDF,Co-Lee B alliance in Thodupuzha; Unbelief passed

35 അംഗ കൗണ്‍സിലില്‍ യു ഡി എഫി ന് പതിനാലും എല്‍ ഡി എഫിന് പതിമൂന്നും ബി ജെ പിക്ക് എട്ടും അംഗങ്ങളാണുള്ളത്. അവിശ്വാസത്തെ പിന്തുണച്ചെങ്കിലും അദ്ധ്യക്ഷ പദവി തിരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുമെന്നാണ് ബിജെപി നിലപാട്. ഘടകകക്ഷി ധാരണ പ്രകാരം കേരളകോണ്‍ഗ്രസ് അംഗത്തിന് നഗരസഭ അദ്ധ്യക്ഷസ്ഥാനം നല്‍കുകയാണ് യു ഡി എഫിന്റെ ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thodupuzha, Kerala, LDF, UDF,Co-Lee B alliance in Thodupuzha; Unbelief passed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?