പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ മുടി നരപ്പിച്ച് വേഷപ്രച്ഛന്നയായി യുവതി ശബരിമലയിലെത്തിയ സംഭവം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പന്തളം കൊട്ടാരം

ശബരിമല: (www.kvartha.com 10. 01.2019) പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ മുടി നരപ്പിച്ച് വേഷപ്രച്ഛന്നയായി യുവതി ശബരിമലയിലെത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പന്തളം കൊട്ടാരം. സംഭവം സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ചയാണെന്നാണ് പന്താളം കൊട്ടാരത്തിന്റെ കുറ്റപ്പെടുത്തല്‍.

കഴിഞ്ഞ ദിവസമാണ് പ്രായ കൂടുതല്‍ തോന്നുന്ന തരത്തില്‍ മുടി നരപ്പിച്ച് വേഷപ്രച്ഛന്നയായി യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്.

36-Year-Old Dyes Hair Grey, Claims To Have Entered Sabarimala Temple, Sabarimala Temple, Sabarimala, Criticism, Trending, News, Kerala.

ഇതിന് പിന്നാലെ വാര്‍ത്തയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. 

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജുവാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്.

നേരത്തെ അഡ്വ.ബിന്ദു, കനകദുര്‍ഗ എന്നിവരും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇത് സംബന്ധിച്ച സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു.
എന്നാല്‍ സംഭവം പോലീസോ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. 

വേഷപ്രച്ഛന്നയായി യുവതി പ്രവേശിച്ചത് പോലീസിന്റെ അറിവോടെയാണോയെന്നും അങ്ങനെ ആണെങ്കില്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് അതിന് അനുമതി നല്‍കിയതെന്നും അതല്ല, പോലീസിന്റെ അറവോടെയല്ല പ്രവേശിച്ചതെങ്കില്‍ അത് സര്‍ക്കാരിന്റെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും പന്തളം കൊട്ടാരം കോടതിയെ ബോധിപ്പിക്കും.

ഇത്തരത്തില്‍ വേഷപ്രച്ഛന്നരായി മാവോയിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും സന്നിധാനത്ത് കടന്നുകൂടാമെന്നും ഇത് ശബരിമലയുടെ സുരക്ഷയ്ക്ക് വന്‍ വീഴ്ചയാണ് വരുത്തുന്നതെന്ന ആശങ്കയും പന്തളം കൊട്ടാരം കോടതിയില്‍ ധരിപ്പിക്കും. യുവതീ പ്രവേശനം സാധ്യമാക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കൊട്ടാരം ഒരുങ്ങുന്നത്.

ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനാലാണ് ആക്ടിവിസ്റ്റുകളെ ഇരുളിന്റെ മറവിലും വേഷം കെട്ടിച്ചും എത്തിക്കുന്നതെന്നും പന്തളം കൊട്ടാരം ആരോപിച്ചു. ഇതിന് പിന്നിലെ സര്‍ക്കാര്‍ അജണ്ട വ്യക്തമാണെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി. 

വിശ്വസികള്‍ക്ക് മര്‍ദനവും അവിശ്വാസികള്‍ക്ക് പരവതാനിയും വിരിക്കുന്ന സമീപനമാണ് സര്‍ക്കാരന്റേതെന്നും പന്തളം കൊട്ടാരം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 36-Year-Old Dyes Hair Grey, Claims To Have Entered Sabarimala Temple, Sabarimala Temple, Sabarimala, Criticism, Trending, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?